താങ്കള്‍ ഒരു മാധ്യമ പ്രവര്‍ത്തക മാത്രമല്ല, ഒരു സ്ത്രീയുമാണ്; ചാനല്‍ അവതാരകയ്ക്ക് എതിരെ സോഷ്യല്‍ മീഡിയ
താങ്കള്‍ ഒരു സ്ത്രീ തന്നെയാണോ; ചാനല്‍ അവതാരകയ്ക്ക് എതിരെ സോഷ്യല്‍ മീഡിയ
ഗോരഖ്പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 63 പിഞ്ചുകുഞ്ഞുങ്ങള്‍ മരണപ്പെട്ട വാര്‍ത്തയേക്കാള്‍ പ്രാധാന്യം വന്ദേമാതരത്തിനാണെന്ന് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ ടൈംസ് നൗ അവതാരിക നവിക കുമാറിനെതിരെ ആഞ്ഞടിച്ച് ട്വിറ്റര്‍ ലോകം.
എങ്ങനെ ഇത്തരത്തില്‍ പ്രതികരിക്കാന്‍ സാധിക്കുന്നു. താങ്കള്‍ ഒരു മാധ്യമപ്രവര്‍ത്തക മാത്രമല്ല സ്ത്രീയുമാണെന്നും ചിലര്‍ പറയുന്നു. നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് മരിക്കാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനമല്ലാതെ മറ്റേതെങ്കിലും സ്ഥലം കിട്ടിയില്ലേ എന്നുപോലും ആ രക്ഷിതാക്കളോട് നവിക കുമാര്‍ ചോദിച്ചുകളയുമോ എന്നാണ് താന്‍ ഭയപ്പെടുന്നതെന്നും മറ്റൊരാള്‍ പറയുന്നു.
ചാനല്‍ സംവാദത്തിനിടെ യുപിയില്‍ യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ ആശുപത്രിയില്‍ 30 കുട്ടികള്‍ ശ്വാസം മുട്ടി മരിച്ച വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തക നിലപാട് വ്യക്തമാക്കിയത്.