Select Your Language

Notifications

webdunia
webdunia
webdunia
webdunia

തീവണ്ടികളില്‍ വെയിറ്റിങ് ലിസ്റ്റ് ഇനിയില്ല; ഞെട്ടിപ്പിക്കുന്ന തീരുമാനവുമായി റെയില്‍വേ !

തീവണ്ടികളില്‍ വെയിറ്റിങ് ലിസ്റ്റ് ഇനിയില്ല; പകരം ഇതാ വരുന്നു പുതിയ സമ്പ്രദായം !

തീവണ്ടികളില്‍ വെയിറ്റിങ് ലിസ്റ്റ് ഇനിയില്ല; ഞെട്ടിപ്പിക്കുന്ന തീരുമാനവുമായി റെയില്‍വേ !
കുറ്റിപ്പുറം , തിങ്കള്‍, 5 ജൂണ്‍ 2017 (10:56 IST)
ഇന്ത്യന്‍ റെയില്‍വേ ജൂലായ് ഒന്നുമുതല്‍ സമഗ്രപരിഷ്‌കാരം നടപ്പാക്കാനൊരുങ്ങുകയാണ്. വെയിറ്റിങ് ലിസ്റ്റ് സമ്പ്രദായം ഇല്ലാതാകുന്നതും കടലാസ് രഹിത ടിക്കറ്റില്‍ മാത്രം യാത്ര എന്നുള്ളതുമാണ് പ്രധാന പരിഷ്‌കാരങ്ങള്‍. 

സീറ്റ് ഉറപ്പായ ടിക്കറ്റുകളും റദ്ദാക്കാന്‍ കഴിയാത്ത റിസര്‍വേഷന്‍ ടിക്കറ്റുകളും മാത്രമേ ഇനിയുണ്ടാകുകയുള്ളൂ. രാജധാനി, ശതാബ്ദി തീവണ്ടികളിലാണ് കടലാസുരഹിത ടിക്കറ്റ് സംവിധാനം ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. ഇത്തരത്തിലുള്ള വണ്ടികളില്‍ മൊബൈല്‍ ടിക്കറ്റുകള്‍ക്ക് മാത്രമേ ഇനി മുതല്‍ സാധുതയുണ്ടാകൂ. 
 
കഴിഞ്ഞ ജൂലായ് മുതല്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനമുണ്ടായിരുന്നെങ്കിലും പിന്നീട് അത് മാറ്റിവെയ്ക്കുകയായിരുന്നു. ഇതിന് പുറമേ രാജധാനി, ശതാബ്ദി തീവണ്ടികളുടെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കുടാതെ ഐ ആര്‍ സി ടി സി വെബ് സൈറ്റില്‍ ടിക്കറ്റ് ബുക്കിങ്ങിനായി വ്യത്യസ്ത ഭാഷകള്‍ അടുത്തമാസം മുതല്‍ ലഭ്യമാകും. യാത്രക്കാരെ വിളിച്ചുണര്‍ത്തുന്ന സംവിധാനം  എല്ലാ തീവണ്ടികളിലും അടുത്തമാസം മുതല്‍ ലഭ്യമാകും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജാഗ്വാര്‍ എക്‌സ്എഫിനും ഓഡി എ 6നു വെല്ലുവിളി; മെഴ്സിഡസ് E220d ഇന്ത്യയില്‍ !