തൃപ്തി ദേശായിക്കെതിരെ മോഷണത്തിന് കേസ്; തനിക്ക് എതിരെയുള്ള ഗൂഡാലോചനയുടെ ബാക്കിപത്രമാണ് ഈ കേസെന്ന് തൃപ്തി
തൃപ്തി ദേശായിക്കെതിരെ മോഷണത്തിന് കേസ്
ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കെതിരെ മോഷണത്തിനും ദളിത് പീഡനത്തിനും കേസ്. ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ നടത്തിവരുന്ന
തൃപ്തി ദേശായിക്കെതിരെ ദളിത് സാമൂഹികപ്രവര്‍ത്തകനായ വിജയ് മക്കസാരെ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സംഭവമായി ബന്ധപ്പെട്ട് പുണെയിലെ ഹിഞ്ചെവാഡി പൊലീസ് കേസെടുത്തു. തൃപ്തിയുടെ ഭര്‍ത്താവ് പ്രശാന്ത് ദേശായി ഉള്‍പ്പെടെ മറ്റ് നാലുപേര്‍ക്കെതിരെയും കേസുണ്ട്. തൃപ്തിക്കും കൂട്ടര്‍ക്കുമൊപ്പം കാറില്‍ സഞ്ചരിക്കവേ, വിജയിയുടെ കൈയില്‍ നിന്ന് ഫോണ്‍ ബലമായി പിടിച്ചെടുക്കുകയും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മര്‍ദിക്കുകയും ചെയ്തു.
തുടര്‍ന്ന് തന്റെ കൈവശം ഉണ്ടായിരുന്ന 15,000 രൂപ വിലമതിക്കുന്ന സ്വര്‍ണ ചെയിനും 27,000 രൂപയും ഇവര്‍ മോഷ്ടിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ സംഭവമായി ബന്ധപ്പെട്ട് തനിക്ക് എതിരെയുള്ള ഗൂഡാലോചനയുടെ ബാക്കിപത്രമാണ് ഈ കേസെന്ന് തൃപ്തി പ്രതികരിച്ചു