Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെരുവിലെ കുട്ടികള്‍ ആ പോപ് ഗായകനെ തിരിച്ചറിഞ്ഞില്ല; അവര്‍ ബീബറിനെ വിളിച്ചത് ഈ പേര്

തെരുവിലെത്തിയ പോപ് സംഗീത ലോകത്ത് തരംഗം ബീബറിനെ കുട്ടികള്‍ വിളിച്ചത് ഇങ്ങനെ

മാജിക് കിഡ്
, ശനി, 13 മെയ് 2017 (16:38 IST)
പോപ് സംഗീത ലോകത്ത് തരംഗമായി മാറിയ മാജിക് കിഡ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന ജസ്റ്റിൻ ബീബർ സംഭവബഹുലമായി ഇന്ത്യയിൽ പറന്നിറങ്ങിയതിന് ശേഷം ആദ്യ പകല്‍ ചിലവഴിച്ചത് മുംബൈയിലെ തെരുവോരങ്ങളിലായിരുന്നു. ഫുട്ബോൾ കളിച്ചും തെരുവിലെ  കുട്ടികളെ സന്ദർശിച്ചുമായിരുന്നു. 
 
തീര്‍ത്തും മോശമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന കുട്ടികൾക്കരികില്‍ ബീബര്‍ എത്തുകയും തികച്ചും സാധാരണക്കാരനെ പോലെയാണ് സംസാരിക്കുകയുമായിരുന്നു. എന്നാല്‍ ലോകപ്രശസ്തനായ ഗായകനാണ് അവിടേക്കെത്തിയതെന്ന് അവർക്ക് മനസിലായിരുന്നില്ല. 
 
അവര്‍ക്കരികില്‍ എത്തിയത് ബോളിവുഡ് ഗായകൻ യോ യോ ഹണി സിങ് ആണ് തങ്ങൾക്കരികിലേക്ക് എത്തിയിരിക്കുന്നതെന്നാണ് ഈ കുട്ടികൾ തെറ്റിദ്ധരിച്ചത്. ചില കുട്ടികൾ ബീബർ അരികിലേക്കെത്തിയപ്പോൾ അങ്ങനെയാണു വിളിച്ചു പറഞ്ഞത്. മാജിക് കിഡ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന ജസ്റ്റിൻ ബീബർ സംഗീതം അവതരപ്പിക്കാനായി ഇന്ത്യയിൽ എത്തിയിരുന്നു. മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിൽ പുലർച്ചെ രണ്ടിനാണ് താരം എത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂര്‍ കൊലപാതകങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നു; അടിയന്തരവും കര്‍ശനവുമായ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം