Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദാവൂദ് ഇബ്രാഹിമും ഇന്ത്യൻ രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന തെളിവുകള്‍ പുറത്ത്

ഇന്ത്യൻ രാഷ്ട്രീയത്തിലെ ചില പ്രമുഖ നേതാക്കള്‍ക്ക് അധോലോക നേതാവ് ദാവൂദ് ഇബ്രാഹിംമായി ബന്ധമുള്ളതായി സൂചന നല്‍കുന്ന തെളിവുകള്‍ പുറത്ത്. ദാവൂദുമായി ഇവര്‍ ഫോൺവിളിക്കാറുള്ളതായാണ് റിപ്പോർട്ട്. ദാവൂദിന്റെ കറാച്ചിയിലെ വീട്ടിലെ ടെലിഫോൺ നമ്പറിൽ നിന്നുള്ള ഫോൺ വി

ദാവൂദ് ഇബ്രാഹിമും ഇന്ത്യൻ രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന തെളിവുകള്‍ പുറത്ത്
ന്യൂ‍ഡൽഹി , ബുധന്‍, 27 ഏപ്രില്‍ 2016 (13:38 IST)
ഇന്ത്യൻ രാഷ്ട്രീയത്തിലെ ചില പ്രമുഖ നേതാക്കള്‍ക്ക് അധോലോക നേതാവ് ദാവൂദ് ഇബ്രാഹിംമായി ബന്ധമുള്ളതായി സൂചന നല്‍കുന്ന തെളിവുകള്‍ പുറത്ത്. ദാവൂദുമായി ഇവര്‍ ഫോൺവിളിക്കാറുള്ളതായാണ് റിപ്പോർട്ട്. ദാവൂദിന്റെ കറാച്ചിയിലെ വീട്ടിലെ ടെലിഫോൺ നമ്പറിൽ നിന്നുള്ള ഫോൺ വിളികളുടെ വിവരങ്ങളാണ് ഒരു ദേശീയ മാധ്യമം പുറത്തുവിട്ടിരിക്കുന്നത്. 2015 സെപ്റ്റംബർ അഞ്ച് മുതൽ 2016 ഏപ്രിൽ അഞ്ചുവരെയുള്ള ഏഴുമാസങ്ങളിലെ വിവരങ്ങളാണ് പുറത്തുവന്നത്. 
 
മഹാരാഷ്ട്രയിലെ രാഷ്ട്രീയ നേതാക്കളുടെ പേര് വിവരങ്ങളാണ് രേഖകളില്‍ ഉള്ളത്. മഹാരാഷ്ട്രയിലെ പ്രധാന രാഷ്ട്രീയ പാർട്ടി നേതാവിന്റെ പേരാണ് ഇതിൽ പ്രമുഖം. ദാവൂദുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. വഡോദരയിലെ ചില ഹാക്കർമാരാണ് പാക്കിസ്ഥാൻ ടെലികോം കമ്പനിയുടെ ഡേറ്റാബേസിൽ നിന്ന് വിവരങ്ങള്‍ ചോർത്തിയെടുത്തതെന്നാണ് ദേശീയ മാധ്യമം അവകാശപ്പെടുന്നത്.
 
021–3587##19, 021–3587##39, 021–3587##99 എന്നീ നമ്പറുകളില്‍ നിന്നാണ് കോളുകള്‍ വന്നത്. ഇത് ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യയുടെ പേരിൽ റജ്സിറ്റർ ചെയ്തിരിക്കുന്ന നമ്പറുകളാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബി ജെ പി 50 കോടി രൂപയും രാജ്യസഭ ടിക്കറ്റും വാഗ്‌ദാനം ചെയ്തെന്ന് ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് എം എല്‍ എമാര്‍