ദുര്‍ഗാ ദേവിയെ പ്രസാദിപ്പിക്കാന്‍ വീട്ടമ്മ സ്വന്തം നാവ് മുറിച്ചെടുത്ത് ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു - യുവതി ആശുപത്രിയില്‍
ദുര്‍ഗാ ദേവിയെ പ്രസാദിപ്പിക്കാന്‍ വീട്ടമ്മ സ്വന്തം നാവ് മുറിച്ചെടുത്ത് ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു - യുവതി ആശുപത്രിയില്‍
അമിതമായ ഭക്തിക്ക് അടിമയായ വീട്ടമ്മ സ്വന്തം നാവ് മുറിച്ചെടുത്ത് ദുർഗാ ദേവിക്ക് സമര്‍പ്പിച്ചു. മദ്ധ്യപ്രദേശിലെ തർസാമ ജില്ലയിലെ ഗുഡ്ഢി തോമർ (45) എന്ന സ്ത്രീയാണ് നാവ് മുറിച്ചു മാറ്റിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച ബിജാസെൻ മാതാ ക്ഷേത്രത്തിലാണ് നാടകീയ സംഭവം അരങ്ങേറിയത്. പതിവു പോലെ ക്ഷേത്രത്തില്‍ എത്തിയ ഗുഡ്ഢി തോമർ പ്രാർത്ഥനയ്ക്ക് ശേഷം കത്തിയെടുത്ത് നാവ് മുറിച്ചു മാറ്റി ക്ഷേത്ര നടയില്‍ വെക്കുകയായിരുന്നു.
തുടര്‍ന്ന് ചോരവാര്‍ന്ന് ബോധം നഷ്‌ടമായ ഇവരെ മറ്റ് വിശ്വാസികൾ ആശുപത്രിയില്‍ എത്തിച്ചു.
ഭാര്യ വലിയ ദുർഗാ ദേവി ഭക്തയാണെന്നും എന്നും ക്ഷേത്രത്തില്‍ പോകുന്ന ശീലം ഉണ്ടായിരുന്നതായും ഭർത്താവ് രവി തോമർ വ്യക്തമാക്കി. ക്ഷേത്രത്തില്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയതെന്നും, എന്നാല്‍ നാവ് മുറിച്ചെടുത്ത് ദേവിക്ക് സമര്‍പ്പിക്കുമെന്ന് കരുതിയില്ലെന്നും ഇയാള്‍ പറഞ്ഞു.
അതേസമയം, മൂന്ന് ആൺമക്കളുടെ അമ്മ കൂടിയായ വീട്ടമ്മ നാവ് മുറിച്ചത് ആരുടെ എങ്കിലും നിര്‍ബന്ധം കൊണ്ടാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവരുടെ നാവ് തുന്നിച്ചേർക്കാൻ കഴിയില്ലെന്നാണ് ഡോക്‍ടര്‍മാര്‍ വ്യക്തമാക്കുന്നത്.