Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുര്‍മന്ത്രവാദം നടത്തി വന്ന നാല്‍പ്പത്തിയഞ്ചുകാരിയെ സഹോദരീ പുത്രന്‍ തലയറുത്തു കൊലപ്പെടുത്തി

ദുര്‍മന്ത്രവാദം നടത്തി വന്ന മധ്യവയസ്‌കയെ സഹോദരീപുത്രന്‍ തലയറുത്തു കൊലപ്പെടുത്തി.

കോര്‍ബ
കോര്‍ബ , ചൊവ്വ, 14 ജൂണ്‍ 2016 (16:31 IST)
ദുര്‍മന്ത്രവാദം നടത്തി വന്ന മധ്യവയസ്‌കയെ സഹോദരീപുത്രന്‍ തലയറുത്തു കൊലപ്പെടുത്തി. നാല്‍പ്പത്തിയഞ്ചുകാരിയായ ബുദ്ധന്‍ ഭായിയെയാണ് സഹോദരീപുത്രന്‍ ഉദയ് ഗോന്ദാ(28)ണ് കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ ജാല്‍ക്കയിലാണ് സംഭവം നടന്നത്. 
 
തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കോടാലി ഉപയോഗിച്ചായിരുന്നു ഉദയ് അമ്മായിയായ ബുദ്ധന്‍ ഭായിയുടെ തല ഛേദിച്ചത്. ഇവരുടെ വീടിന് സമീപം തന്നെയാണ് ഉദയ് താമസിക്കുന്നത്. വീട്ടിലായിരുന്ന ബുദ്ധന്‍ ഭായിയെ അവിടെ നിന്നും വലിച്ചിഴച്ചുകൊണ്ടുപോയായിരുന്നു ഉദയ് ആക്രമിച്ചത്.  ബുദ്ധന്‍ ഭായിയുടെ വെട്ടിയെടുത്ത തല ഇയാള്‍ വലിച്ചെറിയുകയും ചെയ്തു. 
 
തുടര്‍ന്ന് ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സംഭവം പൊലീസില്‍ അറിയിച്ചത്. സംഭവത്തില്‍ കേസെടുത്തതായി കോര്‍ബ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ സഞ്ജയ് മഹാദേവ വ്യക്തമാക്കി. സംഭവത്തിനു ശേഷം നിലവില്‍ ഉദയ് ഭായ് ഒളിവിലാണ്. ഭായിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇസ്‌ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്