Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടിയുടെ പേര് പറഞ്ഞതില്‍ കമലഹാസന്‍ മാപ്പ് പറഞ്ഞു

നടിയുടെ കേസ്: ഒടുവില്‍ കമലഹാസാനും രംഗത്ത്

kochi
ചെന്നൈ , തിങ്കള്‍, 17 ജൂലൈ 2017 (13:25 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നിരവധി പ്രതികരണങ്ങളുമായി നടന്മാരും നടിമാരും രംഗത്ത് വരുന്നുണ്ട്. ഇവര്‍ക്ക് പുറമേ പല രാഷ്ട്രീയ പ്രമുഖരും പ്രതികരണങ്ങള്‍ അറിയിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ആക്രമത്തിന് ഇരയായ നടിയുടെ പേര് വെളുപ്പെടുത്തിയ സംഭവത്തില്‍ ചലച്ചിത്രതാരം കമലഹാസന്‍ മാപ്പു പറഞ്ഞു കൊണ്ടാണ് രംഗത്ത് വന്നിരിക്കുന്നത്. കമലഹാസന്‍ തന്റെ ട്വിറ്ററില്‍ കൂടിയാണ് മാപ്പ് പറഞ്ഞത്.
 
മാപ്പു പറയുന്നത് ഒരു കമ്മിറ്റിയുടെയും നിര്‍ബന്ധത്തിനു വഴങ്ങിയല്ലെന്നും ആരും നിയമത്തിനു മുകളിലല്ലെന്നും തിരിച്ചറിഞ്ഞതിനാലാണ് മാപ്പു പറയാന്‍ തയ്യാറാകുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നടിയുടെ പേര് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന്  ദേശീയ വനിതാ കമ്മീഷന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൃഷി ഒരു മോശം ചോയ്‌സ് അല്ല, ധൈര്യമായി കാട് കിളച്ചോളൂ; 40000 ലൈക്ക് കടന്ന സംവരണ വിരുദ്ധ പോസ്റ്റിന് വി ടി ബല്‍റാമിന്റെ കിടുക്കന്‍ മറുപടി