Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാല് എടിഎം ഇടപാട് കഴിഞ്ഞാല്‍ സര്‍വ്വീസ് ചാര്‍ജ്; തിരുത്തിയ സര്‍ക്കുലര്‍ പുറത്തിറക്കി എസ്ബിഐ

എടിഎം ഇടപാടുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്: വിവാദ ഉത്തരവ് പിന്‍വലിക്കുമെന്ന് എസ്ബിഐ

നാല് എടിഎം ഇടപാട് കഴിഞ്ഞാല്‍ സര്‍വ്വീസ് ചാര്‍ജ്; തിരുത്തിയ സര്‍ക്കുലര്‍ പുറത്തിറക്കി  എസ്ബിഐ
മുംബൈ , വ്യാഴം, 11 മെയ് 2017 (16:05 IST)
എടിഎം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ്ജ് ഈടാക്കും എന്ന തീരുമാനം എസ്ബിഐ പിന്‍വലിക്കുന്നു. ഓരോ എടിഎം ഇടപാടുകള്‍ക്ക് ഇരുപത്തഞ്ച് രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്ന തീരുമാനം വിവാദമായ സാഹചര്യത്തിലാണ് എസ്ബിഐ പിന്മാറിയത്. 
 
മാസം നാല് എടിഎം സൗജന്യ ഇടപാട് അനുവദിക്കുമെന്ന് എസ്ബിഐ അറിയിച്ചു. നാല് ഇടപാട് കഴിഞ്ഞാല്‍ മാത്രമേ ഓരോ ഇടപാടിനും 25 രൂപ സര്‍വ്വീസ് ചാര്‍ജ് ഈടാക്കുമെന്നും എസ്ബിഐ അറിയിച്ചു. ആദ്യം പുറത്ത് വന്നത് തെറ്റായ സര്‍വ്വീസ് ചാര്‍ജ് സംബന്ധിച്ച  ഉത്തരവാണെന്ന് എസ്ബിഐ വിശദീകരണം നല്‍കി.
 
എടിഎം സേവനങ്ങള്‍ക്ക് സര്‍വ്വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിക്കൊണ്ടുളള ഉത്തരവ് എസ്ബിഐ ബഡ്ഡി ഉപഭോക്താക്കള്‍ക്കായി മാത്രം ഇറക്കിയതാണെന്നും തിരുത്തിയ സര്‍ക്കുലര്‍ ഉടന്‍ പുറത്തിറക്കുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. ആദ്യ ഇറക്കിയ സർക്കുലറിൽ മുഷിഞ്ഞ നോട്ടുകൾ മാറുന്നതിന് സർവീസ് ചാർജ് ഈടാക്കാനും നിര്‍ദ്ദേശമുണ്ടായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

400 പത്രങ്ങളില്‍ ഒന്നാം പേജ് പരസ്യം; മൂന്നാം വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ മോഡി സര്‍ക്കാര്‍ മുടക്കുന്നത് കോടികള്‍