Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാല് കുട്ടികളുടെ അച്ഛന്‍, കോടികള്‍ കൊണ്ട് അമ്മാനമാടുന്ന ആഡംബരക്കാരന്‍, ആരേയും വെല്ലും സുരക്ഷ !-ഇതാണ് ഗുര്‍മീതിന്റെ അറിയാക്കഥകള്‍

നാല് കുട്ടികളുടെ അച്ഛന്‍, കോടികള്‍ കൊണ്ട് അമ്മാനമാടുന്ന ആഡംബരക്കാരന് !- ഇതാണ് ഗുര്‍മീത്

നാല് കുട്ടികളുടെ അച്ഛന്‍, കോടികള്‍ കൊണ്ട് അമ്മാനമാടുന്ന ആഡംബരക്കാരന്‍, ആരേയും വെല്ലും സുരക്ഷ !-ഇതാണ് ഗുര്‍മീതിന്റെ അറിയാക്കഥകള്‍
, ശനി, 26 ഓഗസ്റ്റ് 2017 (08:32 IST)
ബലാത്സംഗ കേസില്‍ ശിക്ഷ വിധിച്ച ഗുര്‍മീത് രാം റഹീം സിങ് രാജ്യത്തെ ഏതൊരു ആള്‍ദൈവത്തേയും വെല്ലുന്ന ആളാണ്. ലക്ഷക്കണക്കിന് ആരാധകരും അതിന് പുറമേ കോടിക്കണക്കിന് രൂപയുടെ സ്വത്തും ഇദ്ദേഹത്തിനുണ്ട്. പതിവ് സന്യാസിമാരെ പോലെ ആശ്രമ ജീവിതവും ലാളിത്യവും ഒന്നും ഇല്ല ഇദ്ദേഹത്തിന്. ആഡംബരം ജീവിതമാണ്.
 
വിവാഹിതനും നാല് കുട്ടികളുടെ അച്ഛനും ആണ് ഇദ്ദേഹം. രാജസ്ഥാനിലെ ശ്രീഗുരുസാര്‍ മോദിയ ഗ്രാമത്തില്‍ 1967 ഓഗസ്റ്റ് 15 ന് ആയിരുന്നു ഗുര്‍മിത് സിങിന്റെ ജനനം. അച്ഛന്റേയും അമ്മയുടേയുടേയും ഏക മകന്‍‍. സിഖ് മതം ഉള്‍പ്പെടെയുള്ള മതങ്ങളിലെ യാഥാസ്ഥിതികതയെ വിമര്‍ശിക്കുന്ന, വ്യത്യസ്തമായ ദര്‍ശനം കാത്തുസൂക്ഷിക്കുന്ന വിഭാഗം ആണ് ദേര സച്ച സൗദ. 1940 കളില്‍ ആണ് ഇത്തരം ഒരു കൂട്ടായ്മ രൂപീകരിക്കപ്പെടുന്നത്. 
 
ഗുര്‍മീത് സിങിന്റെ മാതാപിതാക്കള്‍ ദേര സച്ച സൗദയെ പിന്തുടരുന്നവരായിരുന്നു. ദേര സച്ച സൗദയുടെ ഭാഗമായി മാറിയ ഗുര്‍മീത് റാം റഹീം സിങ് പെട്ടെന്നായിരുന്നു അവരുടെ തലവനായി മാറിയത്. തന്റെ ഇരുപത്തിമുന്നാമത്തെ വയസില്‍ അന്നത്തെ മേധാവി ആയിരുന്ന ഷാ സത്‌നം സിങ് ഗുര്‍മീതിനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചു.
 
1990 സെപ്തംബര്‍ 23 ന് ആയിരുന്നു ഗുര്‍മീത് ദേര സച്ച സൗദയുടെ തലവനായത്. പിന്നീട് തിരഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല ഗുര്‍മീതിന്. പിന്നീട് ഏറ്റവും ശക്തനായ ദേര സച്ച സൗദ നേതാവായി ഗുര്‍മീത് വളര്‍ന്നു.
ഒരു സാമൂഹ്യ നേതാവ് എന്നതിനപ്പുറം ആള്‍ ദൈവത്തിലേക്കുള്ള വളര്‍ച്ചയാണ് ഗുര്‍മീതീല്‍ പിന്നീട് കണ്ടത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പഞ്ചാബും ഹരിയാനയും ആളിക്കത്തിച്ച് ഗുര്‍മീതിന്റെ അനുയായികള്‍, ആയിരത്തിലധികം ആളുകള്‍ക്ക് പരുക്ക്