Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിൻവലിച്ചതിൽ 90 ശതമാനം നോട്ടുകളും തിരിച്ചെത്തി; 3 ലക്ഷം കോടിയോളം കള്ളനോട്ടുകൾ ഉണ്ടാകുമെന്ന വാദം പൊളിയുന്നു, ഇനി ബാക്കിയുള്ളത് 1 ലക്ഷം കോടി നോട്ടുകൾ മാത്രം

നിരോധിച്ച നോട്ട് മൊത്തം തിരിച്ചെത്തിയല്ലോ? ഇനിയെന്തു ചെയ്യും?

പിൻവലിച്ചതിൽ 90 ശതമാനം നോട്ടുകളും തിരിച്ചെത്തി; 3 ലക്ഷം കോടിയോളം കള്ളനോട്ടുകൾ ഉണ്ടാകുമെന്ന വാദം പൊളിയുന്നു, ഇനി ബാക്കിയുള്ളത് 1 ലക്ഷം കോടി നോട്ടുകൾ മാത്രം
ന്യൂഡ‌ൽഹി , ബുധന്‍, 28 ഡിസം‌ബര്‍ 2016 (10:22 IST)
കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനം പരാജയമാകുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ ലഭിക്കുന്നത്. രാജ്യത്ത് 500, 1000 കറൻസികൾ പിൻവലിച്ചതിലൂടെ മൂന്ന് ലക്ഷം കോടിയോളം കള്ളനോട്ടുകൾ പിടിക്കാൻ കഴിയുമെന്ന് കേന്ദ്ര സർക്കാർ പ്രവചിച്ചിരുന്നു. എന്നാൽ, ഈ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ. 15.4 ലക്ഷം കോടി രൂപയുടെ നോട്ടുകളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 11 ലക്ഷം മാത്രമേ തിരിച്ചെത്തുകയുള്ളുവെന്നായിരുന്നു സർക്കാർ പറഞ്ഞത്.
 
എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ട 50 ദിവസത്തിന് രണ്ട് ദിനങ്ങൾ മാത്രം അവശേഷിക്കവേ 14 ലക്ഷം കോടിയോളം രൂപയുടെ നോട്ടുകൾ ബാങ്കിൽ നിക്ഷേപമായി തിരിച്ചെത്തിയിരിക്കുകയാണ്. ആകെ നോട്ടുകളുടെ കണക്ക് പ്രകാരം ഇനി 1.4 ലക്ഷം കോടി നോട്ടുകൾ മാത്രമാണ് ബാക്കിയുള്ളത്. ഏകദേശം 90 ശതമാനത്തോളം നോട്ടുകള്‍ അസാധുവാക്കാന്‍  കഴിഞ്ഞെന്നാണ് വിലയിരുത്തലുകള്‍.
 
സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലും അധികമായി മൂന്ന് ലക്ഷം കോടിയോളം നോട്ടുകളാണ് ബാങ്കുകളിൽ തിരിച്ചെത്തിയത്. സർകകരിന്റെ നോട്ട് നിരോധനം വിജയമാണോ പരാജയമാണോ എന്ന് എങ്ങനെ വിലയിരുത്തും?. അതേസമയം, ബാങ്കുകൾക്കൊപ്പം പോസ്റ്റ് ഓഫീസ് വഴിയും പണം എത്തിയിട്ടുണ്ട്. ഇതിൽ ഇരട്ടിയായിട്ടാണ് കണക്കുകൾ കൂട്ടിയിരിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇന്ന് ചേരാനിരിക്കുന്ന മന്ത്രിസഭയിൽ ഇക്കാര്യത്തിൽ ഒരു തീരുമാനമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാരുതിയ്ക്ക് മറ്റൊരു പൊൻതൂവൽകൂടി; 'ഇന്ത്യൻ കാർ ഓഫ് ദി ഇയർ' പുരസ്കാര മികവില്‍ വിറ്റാര ബ്രെസ !