Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിസ്‌കാരം ക്ഷേത്രത്തില്‍ നടത്തിയാല്‍ എന്ത് ഹാനി? ആഞ്ഞടിച്ച് പേജാവര്‍ സ്വാമി

ഹിന്ദുത്വ തീവ്രവാദികളോട് ആഞ്ഞടിച്ച് പേജാവര്‍ സ്വാമി !

നിസ്‌കാരം ക്ഷേത്രത്തില്‍ നടത്തിയാല്‍ എന്ത് ഹാനി? ആഞ്ഞടിച്ച് പേജാവര്‍ സ്വാമി
, തിങ്കള്‍, 3 ജൂലൈ 2017 (16:39 IST)
ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഈദിനോട് അനുബന്ധിച്ച് നടന്ന ഇഫ്താര്‍ വിരുന്നിനെതിരെ പ്രതിഷേധമുയര്‍ത്തുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശരയ്യ. നിസ്കാരം ക്ഷേത്രത്തില്‍ നടത്തിയാല്‍ എന്ത് ഹാനിയാണ് വരാനുള്ളതെന്ന് സ്വാമി ചോദിച്ചു. 
 
ഇതരമതകാര്‍ക്ക് ഭക്ഷണം നല്‍കിയാല്‍ അല്ലെങ്കില്‍ അവരുടെ ആചാരം ക്ഷേത്രത്തില്‍ നടത്തിയാല്‍ ഗോമൂത്രം തളിച്ച് വൃത്തിയാക്കണമെന്ന് പറയുന്ന  വിവരം കെട്ടവര്‍ തനിക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ഗൗരവത്തിലെടുക്കുന്നില്ലെന്നും സ്വാമി വ്യക്തമാക്കി. താന്‍ എല്ലാ മതവിഭാഗത്തെയും ബഹുമാനിക്കുന്നുണ്ട്. തന്റെ ഈ പ്രവര്‍ത്തി മത സൌഹാര്‍ദ്ദത്തിനാണ് വഴി തുറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
 
ഉഡുപ്പി ശ്രീ കൃഷ്ണ ക്ഷേത്രത്തില്‍ ചരിത്രത്തിലാദ്യമായി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചിരുന്നു. ക്ഷേത്രത്തിന്റെ അന്നബ്രഹ്മ ഭക്ഷണ ശാലയില്‍  സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ 150 ലധികം പേരാണ് പങ്കെടുത്തത്. ഇതിന് പ്രധാന നേതൃത്വം നല്‍കിയത് പര്യായ പേജാവര്‍ മഠത്തിലെ പര്യായ വിശ്വേശരയ്യ തീര്‍ത്ഥ സ്വാമിയാണ്. നോമ്പെടുത്തവര്‍ക്ക് തീര്‍ത്ഥ സ്വാമി  ഈന്തപ്പഴം നല്‍കിയാണ് നോമ്പ് തുറന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിഎസ്ടിയുടെ ചുവടുപിടിച്ച് ടൊയോട്ട; ഫോർച്യൂണറിന് രണ്ടു ലക്ഷവും ഇന്നോവയ്ക്ക് ഒരു ലക്ഷം രൂപയും കുറഞ്ഞു