Select Your Language

Notifications

webdunia
webdunia
webdunia
webdunia

പനീര്‍സെല്‍‌വത്തിന് പിന്തുണയുമായി ഡി എം കെ, തമിഴകത്ത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്!

പനീര്‍സെല്‍‌വത്തിന് ഡി എം കെ പിന്തുണ!

പനീര്‍സെല്‍‌വത്തിന് പിന്തുണയുമായി ഡി എം കെ, തമിഴകത്ത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്!
ചെന്നൈ , വ്യാഴം, 9 ഫെബ്രുവരി 2017 (21:08 IST)
തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ സമവാക്യത്തിന് സാധ്യത. പനീര്‍സെല്‍‌വം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ട സാഹചര്യമുണ്ടായാല്‍ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷകക്ഷിയായ ഡി എം കെ വ്യക്തമാക്കി. 
 
ഡി എം കെയുടെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി സുബ്ബുലക്ഷ്മി ജഗദീശനാണ് ഇക്കാര്യം അറിയിച്ചത്. ഡി എം കെയ്ക്ക് 89 അംഗങ്ങളാണ് നിയമസഭയില്‍ ഉള്ളത്. ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യമുള്ളത് 117 അംഗങ്ങളാണ്. 
 
അതായത് 28 എം എല്‍ എമാരെ തന്‍റെ കൂടെ നിരത്താന്‍ കഴിഞ്ഞാല്‍ ഡി എം കെ പിന്തുണയോടെ പനീര്‍സെല്‍‌വത്തിന് വീണ്ടും മുഖ്യമന്ത്രിയാകാന്‍ സാധിക്കും. 
 
തനിക്കൊപ്പം അമ്പതോളം അണ്ണാ ഡിഎംകെ എം എല്‍ എമാര്‍ വരുമെന്നാണ് പനീര്‍സെല്‍‌വം വിശ്വസിക്കുന്നത്. ശശികല രഹസ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന എം എല്‍ എമാരില്‍ ഒരു വലിയ വിഭാഗം അവസാനനിമിഷം പനീര്‍സെല്‍‌വത്തിനൊപ്പം വന്നാല്‍ തമിഴകം ഇതുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ സാഹചര്യം ഉരുത്തിരിയും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശശികലയും പനീര്‍‌സെല്‍‌വവും ഗവര്‍ണറെ കണ്ടു, 130 എം‌എല്‍‌എമാരുടെ പട്ടിക ശശികല സമര്‍പ്പിച്ചാല്‍ അതില്‍ വ്യാജ ഒപ്പുകള്‍ ഉണ്ടാകാമെന്ന് ഒ‌പി‌എസ് ഗവര്‍ണറെ അറിയിച്ചു