Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരാതി പറയാന്‍ ഹെല്‍പ്പ് ലൈനില്‍ വിളിച്ചു; എന്നാല്‍ പെണ്‍കുട്ടിക്ക് കിട്ടിയ മറുപടിയോ?

ആദ്യം ഒന്ന് ചിരിച്ചു, പിന്നെ ഫോണ്‍ കട്ടാക്കി, ഇതാണ് പരാതി നല്‍കാന്‍ വിളിച്ചാല്‍ കിട്ടുന്ന മറുപടി !

പരാതി പറയാന്‍ ഹെല്‍പ്പ് ലൈനില്‍ വിളിച്ചു; എന്നാല്‍ പെണ്‍കുട്ടിക്ക് കിട്ടിയ മറുപടിയോ?
മുംബൈ , തിങ്കള്‍, 10 ജൂലൈ 2017 (14:25 IST)
പൊതു ഇടങ്ങളില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള നിരവധി സംഭവങ്ങള്‍ നടക്കുന്നുണ്ട്. അത്തരമൊരു സംഭവമാണിത്. മുംബൈയിലെ ഒരു ലോക്കല്‍ ട്രെയിനില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് 22 കാരിയായ പെണ്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് വിഷയം ചര്‍ച്ചയാകുന്നത്. പെണ്‍കുട്ടിയിട്ട പോസ്റ്റ് ഇതിനോടകം നിരവധി പേര്‍ കണ്ട് കഴിഞ്ഞു.
 
ജൂണ്‍ 15 നാണ് ഈ സംഭവം നടന്നത്. സുഹൃത്തിനെ കാണാന്‍ പോയി തിരിച്ച് വീട്ടിലേക്ക് ലോക്കല്‍ ട്രെയിനില്‍ വരികയായിരുന്നു.വികലാംഗരുടെ കംപാര്‍ട്‌മെന്റിനോട് ചേര്‍ന്ന് നില്‍ക്കുന്ന ലേഡീസ് കംപാര്‍ട്‌മെന്റിലാണ് പെണ്‍കുട്ടി കയറിയത്. പെണ്‍കുട്ടി അടക്കം ആറ് സ്ത്രീകള്‍ ആ കംപാര്‍ട്‌മെന്റില്‍ ഉണ്ടായിരുന്നു. 
 
തന്റെ അടുത്ത് ഇരിക്കുന്ന ഒരു പെണ്‍കുട്ടി വല്ലാതെ അസ്വസ്ഥതകള്‍ അനുഭവിയ്ക്കുന്നതായി തോന്നി. നോക്കിയപ്പോള്‍ വികലാംഗരുടെ കംപാര്‍ട്‌മെന്റിലിരുന്ന് ഒരാള്‍ പെണ്‍കുട്ടികളെ നോക്കി സ്വയംഭോഗം ചെയ്തുകൊണ്ടിരിയ്ക്കുകയാണ്. അയാള്‍ എന്തൊക്കയോ പറയുന്നുമുണ്ട്. മുഖം തിരിച്ച് നില്‍ക്കുമ്പോള്‍ വിളിക്കുന്നു. മാനസിക വൈകല്യമുള്ള ആളായിരിയ്ക്കും എന്ന് കരുതി മിണ്ടാതിരുന്നു. 
 
ശേഷം പെണ്‍കുട്ടി റെയില്‍വെയില്‍ കണ്ട ഹെല്‍പ് ലൈന്‍ നമ്പര്‍ കുറിച്ചെടുത്ത് ഫോണില്‍ വിളിച്ചു. പക്ഷേ 
അവരുടെ പ്രതികരണം കണ്ട ഞെട്ടി പോയി സംഭവിച്ചത് എന്താണെന്നും ഇപ്പോള്‍ ട്രെയിന്‍ എവിടെയാണുള്ളത് എന്നും കംപാര്‍ട്‌മെന്റ് ഏതാണെന്നുമൊക്കെയുള്ള വിശദവിവരങ്ങള്‍ പെണ്‍കുട്ടി പറഞ്ഞുകൊടുക്കുമ്പോള്‍ ഹെല്‍പ് ലൈനിലുള്ള ആള്‍ ചിരിക്കുകയായിരുന്നു. ശേഷം ഫോണ്‍ കട്ട് ചെയ്തു.  തുടര്‍ന്നാണ് പെണ്‍കുട്ടി ഫേസ്ബുക്കില്‍ ദുരനുഭവം പങ്കുവച്ചത്. സംഭവം വൈറലായതോടെ ഏത് ഹെല്‍പ് ലൈനിലേക്കാണ് പെണ്‍കുട്ടി വിളിച്ചത് എന്ന കാര്യം അന്വേഷിക്കുമെന്നും തക്കതായ നടപടി സ്വീകരിയ്ക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് വാക്ക് നല്‍കി

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതാണ് സര്‍ക്കാര്‍! ഭിന്നലിംഗക്കാര്‍ക്ക് സൗജന്യ റേഷൻ ഒരുക്കി പിണറായി സര്‍ക്കാര്‍