Select Your Language

Notifications

webdunia
webdunia
webdunia
webdunia

പശുവിനെ കൊന്നതിന് ഗംഗയില്‍ മുങ്ങിക്കുളിക്കാന്‍ ശിക്ഷ !

പശുവിനെ കൊന്ന ഉയര്‍ന്ന ജാതിക്കാരന് ഗംഗയില്‍ മുങ്ങിക്കുളിക്കാന്‍ ശിക്ഷ; കുറഞ്ഞ ശിക്ഷയ്‌ക്കെതിരെ പരാതിയുമായി ദളിത് യുവാവ് രംഗത്ത്

പശുവിനെ കൊന്നതിന് ഗംഗയില്‍ മുങ്ങിക്കുളിക്കാന്‍ ശിക്ഷ  !
ഭോപ്പാല്‍ , തിങ്കള്‍, 24 ജൂലൈ 2017 (11:15 IST)
തന്റെ പശുവിനെ കൊന്ന ഉയര്‍ന്ന ജാതിക്കാരന് വളരെ ചെറിയ ശിക്ഷ നല്‍കിയ പഞ്ചായത്ത് നിലപാടിനെതിരെ നിയമയുദ്ധത്തിനൊരുങ്ങി ദളിത് യുവാവ്. മധ്യപ്രദേശിലെ തികാംഗര്‍ ജില്ലയിലെ ദുംബറിലാണ് സംഭവം നടന്നത്. ശങ്കര്‍ അഹിര്‍വാര്‍ എന്ന യുവാവാണ് പശുവിനെ കൊന്ന മോഹന്‍ തിവാരിയെന്നയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
 
ശങ്കറിന്റെ പശു ഇടയ്ക്ക് തിവാരിയുടെ പാടത്ത് മേയാന്‍ പോകാറുണ്ടായിരുന്നു. ഇതില്‍ രോഷാകുലനായ തിവാരി പശുവിനെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് മര്‍ദ്ദിച്ചു. എന്നാല്‍ പരുക്കേറ്റ പശു പിന്നീട് മരിക്കുകയായിരുന്നു. ഈ വാര്‍ത്ത അറിഞ്ഞതോടെ പഞ്ചായത്ത് ഒത്തുതീര്‍പ്പുമായി രംഗത്തെത്തി. തിവാരി ചെയ്തത് പാവമാണെന്ന് ചൂണ്ടികാട്ടി പഞ്ചായത്ത് അദ്ദേഹം ഗംഗയില്‍ മുങ്ങണമെന്നും ഗ്രാമവാസികള്‍ക്ക് സദ്യ നല്‍കണമെന്നും ഉത്തരവിട്ടു.
 
എന്നാല്‍ പഞ്ചായത്ത് നല്‍കിയ ഈ ശിക്ഷയില്‍ ശങ്കര്‍ തൃപ്തനല്ലായിരുന്നു. തിവാരിയ്ക്കു നല്‍കിയ ശിക്ഷ കുറഞ്ഞുപോയി എന്നായിരുന്നു ശങ്കറിന്റെ നിലപാട്. താന്‍ ദളിതനായതുകൊണ്ടാണ് പഞ്ചായത്ത് ഇത്തരമൊരു സമീപനമെടുത്തതെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇദ്ദേഹം പൊലീസില്‍ പരാതി നല്‍കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫെല്‍പ്‌സിന്റെ കളി സ്രാവിന്റെ മുന്നില്‍ ഏശിയില്ല; നീന്തല്‍ മത്സരത്തില്‍ തോറ്റ് തൊപ്പിയിട്ട താരം - വീഡിയോ