പാകിസ്ഥാനികള്‍ക്കും വേണം സുഷമാ സുരാജിന്റെ സഹായം
പാകിസ്ഥാനികള്‍ക്കും വേണം സുഷമാജിയുടെ സഹായം !
സഷമ സ്വരാജ് എന്ന് പറഞ്ഞാല്‍ ഇന്ത്യക്കാരെ സംബന്ധിച്ച് ദൈവ തുല്യയാണ്. ഓരോ പ്രശനങ്ങള്‍ക്കും അവര്‍ നടത്തുന്ന ഇടപെടലുകള്‍ അത്ര ഫലപ്രദമാണ്. എന്നാല്‍ സുഷമ സുരാജ് ഇന്ത്യക്കാര്‍ക്ക് മാത്രമല്ല വിദേശരാജ്യങ്ങളിലുള്ളവര്‍ക്കും പ്രിയങ്കരി തന്നെ അതിന് ഒരു ഉദാഹരണമാണ് സുഷമയുടെ സഹായം തേടി എത്തിയിരിക്കുന്ന ഒരു പാകിസ്ഥാനി യുവതി.
ഫൈസ തന്‍വീന്‍ എന്ന 25 കാരിയായ പാകിസ്ഥാനി സ്വദേശിയ്ക്കാണ് സുഷമയുടെ സഹായം വേണ്ടത്. ക്യാന്‍സര്‍ രോഗ ബാധിതയാണ് അവര്‍. വിദഗ്ധ ചികിത്സ ലഭിക്കണമെങ്കില്‍ അവര്‍ക്ക് ഇന്ത്യയില്‍ എത്തണം. ഇക്കാര്യത്തില്‍ ആണ് സുഷമ സ്വരാജിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
ഇന്ത്യ സന്ദര്‍ശിക്കാന്‍ വിസയ്ക്ക് വേണ്ടി അവര്‍ പാകിസ്ഥാനിലെ ഇന്ത്യന്‍ എംബസിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ആ അപേക്ഷ തള്ളപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് സുഷമ സ്വരാജ് ഇടപെടണം എന്നാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.