Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാട്ടീല്‍ കണ്ഡമല്‍ സന്ദര്‍ശിക്കും

പാട്ടീല്‍ കണ്ഡമല്‍ സന്ദര്‍ശിക്കും
ഭുവന്വേശ്വര്‍ , ബുധന്‍, 2 ജനുവരി 2008 (11:44 IST)
ക്രിസ്ത്യന്‍ സമൂഹത്തിനു നേരെ ആക്രമണം നടന്ന ഒറീസയിലെ കണ്ഡമല്‍ ജില്ലയിലെ ഗ്രാമങ്ങള്‍ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ ബുധനാഴ്‌ച സന്ദര്‍ശനം നടത്തും. ഒരു ദിവസം നീണ്ടു നില്‍ക്കുന്നതാണ് അദ്ദേഹത്തിന്‍റെ സന്ദര്‍ശനം. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുവാന്‍ ദേശീയ മനുഷ്യവകാശ കമ്മീഷന്‍ വൈകാതെ ഒറീസയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.

ഒറീസയിലെ ക്രിസ്ത്യന്‍ സമുദായത്തിന് എല്ലാ സംരക്ഷണവും നല്‍കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉറപ്പു നല്‍കിയിരുന്നു. സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നാണ് ക്രിസ്ത്യന്‍ സംഘടനകളുടെ ആവശ്യം.

ഡിസംബര്‍ 24 ന് വിശ്വഹിന്ദു പരിഷത്ത് നടത്തിയ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. വി.എച്ച്.പി നേതാവിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്.

Share this Story:

Follow Webdunia malayalam