Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാളം മുറിച്ചു കടന്നപ്പോൾ ഫോണിൽ സംസാരിച്ചു ;പിന്നെ പെൺകുട്ടിയ്ക്ക് സംഭവിച്ചത് ഇങ്ങനെ ! വീഡിയോ കാണാം

കണ്ടു നിന്നവരുടെ കണ്ണു ചിമ്മുന്ന കാഴ്ചയിത്, പാളം മുറിച്ചു കടന്നപ്പോൾ ഫോണിൽ സംസാരിച്ചു ;പിന്നെ പെൺകുട്ടിയ്ക്ക് സംഭവിച്ചത് ; വീഡിയോ കാണാം

പാളം മുറിച്ചു കടന്നപ്പോൾ ഫോണിൽ സംസാരിച്ചു ;പിന്നെ പെൺകുട്ടിയ്ക്ക് സംഭവിച്ചത് ഇങ്ങനെ ! വീഡിയോ കാണാം
മുംബൈ , ചൊവ്വ, 6 ജൂണ്‍ 2017 (09:57 IST)
കണ്ടു നിന്നവരുടെ കണ്ണു ചിമ്മുന്ന കാഴ്ചയാണ് മുംബൈയ് കുർള സ്റ്റേഷനില്‍ നടന്നത്. തീവണ്ടി തട്ടിയ പെൺക്കുട്ടിയുടെ മൃതശരീരം കാണാൻ കഴിയാതെ നിന്നിരുന്ന ജനങ്ങളുടെ മുന്നിലേക്ക് ഒരു പോറൽ പോലുമില്ലാതെ പെൺകുട്ടി എഴുന്നേറ്റ് വന്നത് വളരെ അത്ഭുതത്തോടെയാണ്.
 
ബന്ദുപിൽ സ്വദേശിയായ പ്രതീൾ നടേകർ എന്ന 19 കാരി ഇയർ ഫോണിൽ സംസാരിച്ചു പാളം മുറിച്ചു കടക്കുകയായിരുന്നു. എന്നാൽ എതിരെ വന്ന തീവണ്ടി ശ്രദ്ധയിൽപ്പെട്ടില്ല. തീവണ്ടിയെ കണ്ടയുടൻ തന്റെ ഫ്ലാറ്റ് ഫോമിലേക്ക് കുട്ടി വേഗം നടന്നുവെങ്കിലും തീവണ്ടി കുട്ടിയെ ഇടിച്ചിടുകയായിരുന്നു. 
 
ഉടൻ തന്നെ തീവണ്ടി നിര്‍ത്തിച്ചു. എല്ലാവരും കുട്ടി മരിച്ചെന്ന് ഉറപ്പിച്ചിരുന്നു. എന്നാൽ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് കുട്ടി തീവണ്ടിക്കിടയിൽ നിന്നും പരിക്കുകളൊന്നുംമില്ലാതെ എഴുന്നേറ്റു. സംഭവത്തിനെ കുറിച്ചുള്ള   സിസിടിവി ദ്യശ്യങ്ങൾ സ്റ്റേഷൻ പുറത്ത് വിട്ടിരുന്നു. ഈ ദ്യശ്യങ്ങൾ ഇതിനോടകം 30 ലക്ഷം പേരാണ് കണ്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകം കാത്തിരിക്കുന്നത് ഈ മറുപടിക്കാണ്