പിണറായി വിജയന്‍ രാജ്യത്തിന് മാതൃക കാട്ടുന്ന ഭരണാധികാരി: കമല്‍‌ഹാസന്‍

പിണറായിയെ വാനോളം പുകഴ്ത്തി കമല്‍‌ഹാസന്‍

Webdunia
ബുധന്‍, 12 ജൂലൈ 2017 (10:14 IST)
മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യത്തിന് മാതൃക കാണിക്കുന്ന ഭരണാധികാരിയാണെന്ന് തമിഴ് നടന്‍ കമല്‍‌ഹാസന്‍. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ ബദല്‍ ഉയര്‍ത്തുകയാണ് അദ്ദേഹം ചെയ്യുന്നതെന്ന് താരം ചെന്നൈയില്‍ പറഞ്ഞു. മോദി സര്‍ക്കാരിന്റെ ന്യൂനപക്ഷവേട്ടയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമീഷന് ഡിവൈഎഫ്ഐ നല്‍കുന്ന നിവേദനം പുറത്തിറക്കുകയായിരുന്നു അദ്ദേഹം. 
 
പ്രധാനമന്ത്രിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തില്‍ തന്റേതായ നിലപാട് വ്യക്തമായി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമായിരുന്നു. മോദിയെടുത്ത തെറ്റായ നിലപാടിനെ പിണറായി വിജയന്‍ തുറന്നുകാട്ടിയത് ധീരമായ നടപടിയായിരുന്നു. മികച്ച ഭരണാധികാരിയെന്ന നിലയില്‍ തന്റെ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ടീയം മാത്രമല്ല രാജ്യത്താകെ ജനക്ഷേമ ഭരണത്തിനുള്ള ബദല്‍കൂടി ഉയര്‍ത്തിയാണ് പിണറായി മാതൃകയാകുന്നതെന്നും കമല്‍‌ഹാസന്‍ വ്യക്തമാക്കി.

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

കൂടത്തായി കേസിന് സമാനമായി 'അണലി' എന്ന വെബ് സീരീസ് സംപ്രേഷണം ചെയ്യുന്നതിനെതിരെ ജോളി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍

സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി

പാരഡിഗാനത്തിൽ യൂടേൺ, തുടർ നടപടികളില്ല, കേസുകൾ പിൻവലിച്ചേക്കും

വായ്പാ പരിധിയിൽ 5,900 കോടി രൂപ വെട്ടി, സംസ്ഥാനത്തിന് കനത്ത സാമ്പത്തിക തിരിച്ചടിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

അടുത്ത ലേഖനം
Show comments