പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു
പുൽവാമയിൽ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു
ജമ്മുകശ്മീരിലെ പുൽവാമ ജില്ലയിൽ വീണ്ടും ഏറ്റുമുട്ടല്‍. മൂന്ന് പ്രാദേശിക ലഷ്കറെ ത്വയിബ പ്രവർത്തകരെ സൈന്യം വധിച്ചു. ബുധനാഴ്ച രാത്രി െവെകിയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കൊല്ലപ്പെട്ടവരില്‍ നിന്ന് എ.കെ. 47 തോക്കുകളും വെടിക്കോപ്പുകളും കണ്ടെത്തിയതായും സൈന്യം അറിയിച്ചു.
കകപൊറയിലെ ന്യൂ േകാളനിയിൽ തീവ്രവാദികൾ വാഹനത്തിൽ സഞ്ചരിക്കുന്നത് കണ്ടതിനെ തുടർന്ന് നടന്ന പരിശോധനയിലാണ് ഏറ്റമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടൽ വാർത്ത പരന്നപ്പോൾ പ്രദേശത്തെ നാട്ടുകാർ സംഘടിച്ച് സുരക്ഷാ സേനക്ക് നേരെ കല്ലെറിഞ്ഞതായു, സൈനിക അധികൃതർ പറഞ്ഞു.