Webdunia - Bharat's app for daily news and videos

Install App

പൊലീസ് കണ്ടെത്തുമ്പോള്‍ അവര്‍ അബോധാവസ്ഥയില്‍ ; പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയത് ആ ഫോണ്‍കോള്‍ !

നോയ്ഡയില്‍ നിന്ന് കാണാതായ മലയാളി പെണ്‍കുട്ടിളെ കണ്ടെത്തി !

Webdunia
വ്യാഴം, 26 ഒക്‌ടോബര്‍ 2017 (13:50 IST)
ഗ്രേറ്റര്‍ നോയ്ഡയില്‍ നിന്നു കാണാതായ മലയാളി പെണ്‍കുട്ടിയെയും കൂട്ടുകാരിയെയും കഴിഞ്ഞ ദിവസം ബിഹാറിലെ പട്‌നയ്ക്കു സമീപത്തു വച്ച് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.
 
മുന്‍ വ്യോമസേന ഉദ്യാഗസ്ഥനായ തൃശൂര്‍ കൊരട്ടി സ്വദേശിയായ ബിനുരാജിന്റെ മകള്‍ അഞ്ജലി, സുഹൃത്ത് സ്തുതി മിശ്ര എന്നിവരെ തിങ്കളാഴ്ച വൈകീട്ട് മുതലാണ് കാണാതായത്. ബിഹാറില്‍ വച്ച് ഇരുവരെയും പൊലീസ് കണ്ടെത്തുമ്പോള്‍ ലഹരിയില്‍ അബോധാവസ്ഥയിലായിരുന്നു. 
 
കുട്ടികള്‍ക്ക് ആരെങ്കിലും ലഹരി കൊടുത്തതായിരിക്കുമെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടില്ല. കാണാതായ കുട്ടികളിലൊരാള്‍ പൊലീസ് കണ്ടെത്തുന്നതിനു മുമ്പ് തന്നെ ഫോണില്‍ വിളിച്ചിരുന്നതായി രക്ഷിതാവ് പറയുന്നു. സംസാരിക്കുന്നതിനിടെ ഫോണ്‍ കട്ടാവുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. 
 
ഫോണ്‍ കട്ടായപ്പോള്‍ താന്‍ ആ നമ്പറിലേക്ക് തിരിച്ചുവിളിച്ചതായും അപ്പോള്‍ മറ്റൊരാളാണ് ഫോണ്‍ എടുത്തതെന്നും രക്ഷിതാവ് പറയുന്നു.  ട്രെയിനില്‍ വച്ച് തന്റെ ഫോണ്‍ വാങ്ങി പെണ്‍കുട്ടി വിളിക്കുകയായിരുന്നുവെന്നാണ് ഇയാള്‍ പറഞ്ഞത്. കുടാതെ കുട്ടികള്‍ പട്‌നയ്ക്കു മുമ്പുള്ള സ്റ്റേഷനില്‍ ഇറങ്ങിയെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. ഇതേ തുടര്‍ന്ന് പൊലീസ് ഈ ഭാഗത്ത് അന്വേഷണം നടത്തിയപ്പോഴാണ് കുട്ടികളെ കണ്ടെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

SSLC Results: എസ്എസ്എൽസി പരീക്ഷാഫലം നാളെ, എങ്ങനെ അറിയാം?

സിസ്റ്റം ചെയ്ത തെറ്റിന് വ്യക്തികളെ കുറ്റക്കാരാക്കുന്നതുപോലെയുള്ള നടപടി: പുലിപ്പല്ല് കേസില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ സ്ഥലംമാറ്റിയ നടപടിക്കെതിരെ വേടന്‍

രാജ്യത്തെ വടക്കുപടിഞ്ഞാറന്‍ മേഖലകളിലുള്ള 27 വിമാനത്താവളങ്ങള്‍ ശനിയാഴ്ച വരെ അടച്ചു; ഇന്ന് റദ്ദാക്കിയത് 430 സര്‍വീസുകള്‍

പാക്കിസ്ഥാനിലെ ലാഹോറില്‍ സ്‌ഫോടന പരമ്പര; ജനങ്ങള്‍ പരിഭ്രാന്തിയില്‍

പകരത്തിനു പകരം കഴിഞ്ഞു ഇനി ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷം അവസാനിപ്പിക്കണം: ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments