Select Your Language

Notifications

webdunia
webdunia
webdunia
webdunia

യോഗി ആദിത്യനാഥ് ഇന്ന് താജ്മഹലില്‍; 370 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

യോഗി ആദിത്യനാഥ് ഇന്ന് താജ്മഹലില്‍

യോഗി ആദിത്യനാഥ് ഇന്ന് താജ്മഹലില്‍; 370 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും
, വ്യാഴം, 26 ഒക്‌ടോബര്‍ 2017 (09:03 IST)
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് ഇന്നു താജ്മഹല്‍ സന്ദർശിക്കും. അതിന് പുറമേ ഹാജഹാൻ ചക്രവർത്തിയുടെയും മുംതാസിന്റെയും ശവകുടീരങ്ങളും സന്ദർശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.  താജ്മഹലിനെക്കുറിച്ചു ചില ബിജെപി നേതാക്കള്‍ നടത്തിയ വിവാദ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണു മുഖ്യമന്ത്രിയുടെ സന്ദർശനം.
 
അതേസമയം 370 കോടിയുടെ വികസന പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. ആഗ്ര കോട്ടയിൽനിന്ന് താജ്‌മഹലിലേക്കുള്ള പ്രത്യേക പാത സഞ്ചാരികൾക്കായി അദ്ദേഹം തുറന്നുകൊടുക്കും.
യുപിയിലെ മുൻ ബിജെപി മുഖ്യമന്ത്രിമാരാരും താജ്മഹൽ സന്ദർശിച്ചിട്ടില്ല.
 
താജ്മഹല്‍ പണിതത് ഇന്ത്യയിലെ തൊഴിലാളികളാണെന്നും മുഗളന്‍മാര്‍ ഇന്ത്യയിലേക്ക് പോക്കറ്റിലിട്ട് കൊണ്ടുവന്നതല്ലെന്നും ബിജെപി നേതാവ് ഷാനവാസ് ഹുസൈന് പറഞ്ഞിരുന്നു‍. യുപിയിലെ ടൂറിസം ബുക്ക്‌ലെറ്റില്‍ നിന്നും താജ്മഹലിനെ ഒഴിവാക്കിയ യുപി സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
 
താജ്മഹല്‍ നിര്‍മിച്ചത് രാജ്യദ്രോഹികളാണെന്ന ബിജെപി എംഎല്‍എ സംഗീത് സോമിന്റെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി. ഇന്ത്യയിലെ കരകൗശലതൊഴിലാളികളുടെ വലിയ ജോലിയാണ് താജ്മഹല്‍. താജ്മഹല്‍ പോലെ മറ്റൊരു മഹാത്ഭുതം ഇനി ഉണ്ടാകാതിരിക്കാനായിരുന്നു അത് പണിതയാളുടെ കൈ ഷാജഹാന്‍ വെട്ടിയതെന്നും അദ്ദേഹം പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ കെപിസിസി പട്ടികയില്‍ പ്രതിഷേധവുമായി കൂടുതല്‍ നേതാക്കള്‍