Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഭാര്യ മരിച്ചു, ബസില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാതെ ജീവനക്കാര്‍; കൈക്കുഞ്ഞുമായി യുവാവ് കാട്ടില്‍

ബസിൽവച്ച് ഭാര്യ മരിച്ചു; ഭർത്താവിനെയും കൈകുഞ്ഞിനെയും മൃതദേഹത്തോടൊപ്പം ഇറക്കിവിട്ടു

Police
മധ്യപ്രദേശ് , ഞായര്‍, 28 ഓഗസ്റ്റ് 2016 (14:57 IST)
പ്രസവത്തെതുടര്‍ന്ന് അസുഖം ബാധിച്ച ഭാര്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെട്ടതിനെതുടര്‍ന്ന് യുവാവിനേയും അദ്ദേഹത്തിന്റെ ഭാര്യയുടെ മൃതദേഹവും ബസ് ജീവനക്കാരും കാട്ടില്‍ ഇറക്കിവിട്ടു. മദ്യപ്രദേശിലെ ദാമോ ജില്ലയിലാണ് സംഭവം. 
 
പ്രസവത്തെതുടര്‍ന്ന് അസുഖം ബാധിച്ച ഭാര്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ബസില്‍ കയറിയതായിരുന്നു രാം സിങ് ലോധി. ഒപ്പം കൈകുഞ്ഞും പ്രായമായ മാതാവും. എന്നാല്‍ യാത്രാമദ്ധ്യേ രോഗം മൂര്‍ച്ഛിച്ച് ഭാര്യ മരിച്ചു. മൃതദേഹവുമായി ബസില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ബസ് ജീവനക്കാര്‍ രാം സിങിനെ ഇറക്കി വിടുകയായിരുന്നു. പ്രായമായ മാതാവിനൊപ്പം കൈക്കുഞ്ഞിനെ നെഞ്ചിലേറ്റി ഭാര്യയുടെ മൃതദേഹവുമായി കാടിനു നടുവില്‍ എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമിച്ച് നില്‍ക്കുമ്പോഴാണ് മറ്റൊരു വാഹനം അതുവഴി വരുന്നത്. അഭിഭാഷകാരായിരുന്നു ആ വാഹനത്തിനകത്ത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്‍ ന്‍ പൊലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും വിവരം ആരാഞ്ഞശേഷം തിരികെ പോവുകയായിരുന്നു. ഒടുവില്‍ അഭിഭാഷകരുടെ സഹായത്തോടെയാണ്  മൃതദേഹം സംസ്കരിച്ചത്.
 
സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ പൊലീസ് വിഷയത്തില്‍ ഇടപെട്ടു. രാം സിങിനേയും കുടുംബത്തേയും ഇറക്കിവിട്ട ബസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് സംഭവത്തിന് പ്രാധാന്യം നല്‍കിയില്ല എന്നും ആരോപണങ്ങള്‍ ഉണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രതിഷേധക്കാരെന്നോ പട്ടാളക്കാരെന്നോ വ്യത്യാസമില്ല; കശ്മീരില്‍ പൊലിയുന്ന ഓരോ ജീവനും ഇന്ത്യയുടെ നഷ്ടമാണെന്ന് പ്രധാനമന്ത്രി