പ്രായത്തെ തോല്‍പ്പിച്ച പ്രണയവുമായി രാതിയ റാമും ജിംനാബാരി ഭായും
‘സപ്തതിയിലൊരു കല്ല്യാണം’; പ്രണയിക്കാന്‍ പ്രായം ഒരു പ്രശ്നമല്ലെന്ന് തെളിയിച്ച് രാതിയ റാമും ജിംനാബാരി ഭായും
പ്രണയിക്കാന്‍ പ്രായം ഒരു പ്രശ്നമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഛത്തീസ്ഗഢിലെ രാതിയ റാമും ജിംനാബാരി ഭായും. 75 കാരനായ രാതിയ റാമിന്റെയും 70 കാരിയായ ജിംനാബാരി ഭായുടെയും വിവാഹം ഗ്രാമവാസികള്‍ ആഘോഷപൂര്‍വം നടത്തി.
ആഗസ്റ്റ് 16 നായിരുന്നു ഇരുവരുടെയും വിവാഹം. കോര്‍വ്വാ ഗോത്രവിഭാഗത്തില്‍പ്പെട്ട രണ്ടുപേരും ഇതുവരെ തനിച്ചായിരുന്നു താമസിച്ചിരുന്നത്. ഇരുവരുടെയും ബന്ധം അറിഞ്ഞതോടെ ഗ്രാമവാസികള്‍ എല്ലാവരും ചേര്‍ന്ന് കല്ല്യാണം നടത്തുകയായിരുന്നു.