ബിജെപിയില്‍ രജനീകാന്തിന് ഉന്നത പദവി നൽകും; പിന്നില്‍ കളിച്ചത് ഇവരോ?
രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നില്‍ ഇവരോ?
തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവും താരം ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമാവുകയാണ്. രജനീകാന്ത് രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെങ്കില്‍ ബിജെപിയിലേക്കു സ്വാഗതം ചെയ്യുമെന്ന് വ്യക്തമാക്കി പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ രംഗത്തെത്തിയിരുന്നു.
തമിഴ് ജനത വര്‍ഷങ്ങളായി കാത്തിരിക്കുന്ന തന്റെ രാഷ്ട്രീയ പ്രവേശനം ഉടന്‍തന്നെ ഉണ്ടാകുമെന്ന് ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രജനികാന്ത് പറഞ്ഞിരുന്നു. രജനീകാന്തിനെ രാഷ്ട്രീയത്തിലേക്ക് ബിജെപിയിലേക്കും അടുപ്പിക്കുന്നതിന് പിന്നിൽ വേറെ ചിലരുണ്ടെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങുന്നതിനെതിരെ തമിഴര്‍ താരത്തിന്റെ വീടിന് മുന്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. രജനീകാന്തിനെ രാഷ്ട്രീയത്തിലിറങ്ങാന്‍ സമ്മര്‍ദം ചെലുത്തുന്നത് മകള്‍ സൗന്ദര്യയാണ് എന്നാണ് ചില തമിഴ് മാധ്യമ റിപ്പോര്‍ട്ട് പറയുന്നത്. മരുമകന്‍ ധനുഷിന്റെ താല്‍പര്യവും ഇതിന് പിന്നിലുള്ളതായും ഇവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.