ബിജെപിയുടെ മെഗാ റാലിയില്‍ മോദിയുടെ പ്രസംഗത്തിനിടെ ആളുകള്‍ ഇറങ്ങിപ്പോയി; വീഡിയോ വൈറല്‍ !

മെഗാ റാലിയില്‍ മോദിയുടെ പ്രസംഗത്തിനിടെ ആളുകള്‍ ഇറങ്ങിപ്പോയി; വീഡിയോ വൈറല്‍ !

Webdunia
ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (10:32 IST)
ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയില്‍ ആളുകള്‍ ഇറങ്ങിപ്പോയി. ഏഴു ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന മെഗാ റാലിയായിരിക്കും അഹമ്മദാബാദിലേതെന്നു നേരത്തെ ബിജെപി നേതൃത്വം അവകാശപ്പെട്ടിരുന്നു. 
 
റാലിയില്‍  അത്രയും ജനപങ്കാളിത്തം ഉണ്ടായില്ലെന്നു മാത്രമല്ല മോദി സംസാരിച്ചു കൊണ്ടിരിക്കെ ആളുകള്‍ വേദി വിട്ടുപോകുകയായിരുന്നെന്നും ജന്‍താ കാ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ മോദി പലപ്പോഴും തന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളെയും ജിഎസ്ടി, നോട്ടുനിരോധനം തുടങ്ങിയവയേക്കുറിച്ചു സംസാരിച്ചിരുന്നു.
 
അതേസമയം നേരത്തെ യുപിഎ സര്‍ക്കാരിന്റെ പല നയങ്ങളും പേരു മാറ്റി അവതരിപ്പിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ആക്ഷേപമുണ്ടായിരുന്നു. മോദിയുടെ എല്ലാ റാലികള്‍ക്കും വലിയ പ്രാധാന്യം കൊടുക്കാറുള്ള ചാനലുകളെല്ലാം തിങ്കളാഴ്ചത്തെ റാലിയെ അവഗണിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

തിരഞ്ഞെടുപ്പ് ജയിച്ചിട്ടും തമ്മിലടി; ലത്തീന്‍ സഭയ്ക്കു വഴങ്ങാന്‍ യുഡിഎഫ്

ഭീതി ഒഴിഞ്ഞു: വയനാട് പനമരം ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വനത്തിലേക്ക് കയറി

മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ ബാധിക്കാന്‍ സാധ്യത; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഡല്‍ഹി വിമാനത്താവളം

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡി അപേക്ഷയില്‍ ഇന്ന് വിധി

അടുത്ത ലേഖനം
Show comments