ബീഫ് നിരോധനം: കേരളത്തിൽ നടക്കുന്നത് നിർഭാഗ്യകരം, അംഗീകരിക്കാനാകില്ല; ആഞ്ഞടിച്ച് മുഖ്യമന്ത്രി
മതേതരവാദികൾ നിശ്ശബ്ദത പാലിക്കുന്നു?
കേന്ദ്ര സർക്കാർ രാജ്യത്ത് ബീഫ് നിരോധിച്ചതോടെ ഏറ്റവും കൂടുതൽ പ്രതിഷേധം നടന്നതും നടന്നുകൊണ്ടിടിക്കുന്നതും കേരളത്തിലാണ്. സംഭവത്തിൽ പ്രതികരണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കന്നുകാലി കശാപ്പ് നിരോധിച്ചപ്പോൾ അതിനെതിരെ കേരളത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ അംഗീകരിക്കാനാകില്ലെന്നും കണ്ണുതുറിൽ നടന്നത് നിർഭാഗ്യകരമാണെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
മതേതരവാദികൾ കണ്ണൂരിലെ സംഭവങ്ങളോട് നിശ്ശബ്ദത പാലിക്കുന്നു. കോൺഗ്രസിനെ ലക്‌ഷ്യം വെച്ചാണ് ഇദ്ദേഹം ലക്‌നൗവിൽ നടന്ന പരിപാടിയിൽ സംസാരിച്ചത്. കന്നുകാലിയെ പരസ്യമായി അറുത്ത് വിതരണം ചെയ്താണ് ബീഫ് നിരോധനത്തിനെതിരെ കണ്ണൂരിൽ യൂത് കോൺഗ്രസ് പ്രതിഷേധിച്ചത്.