Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബീഫ് വിളമ്പിയെന്ന് ആരോപണം, ബിജെപി പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ മന്ദിരത്തില്‍ ഗോമൂത്രം തളിച്ച് വൃത്തിയാക്കി !

ബീഫ് വിളമ്പിയെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ മന്ദിരത്തില്‍ ഗോമൂത്രം തളിച്ചു !

ബീഫ് വിളമ്പിയെന്ന് ആരോപണം, ബിജെപി പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ മന്ദിരത്തില്‍ ഗോമൂത്രം തളിച്ച് വൃത്തിയാക്കി !
മൈസൂര്‍ , ചൊവ്വ, 27 ജൂണ്‍ 2017 (08:52 IST)
ബീഫ് വിളമ്പിയെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ മന്ദിരത്തില്‍ ഗോമൂത്രം തളിച്ചു. മൈസൂര്‍ കലാമന്ദിര്‍ കെട്ടിടത്തിലാണ് ഇത്തരത്തില്‍ ഒരു സംഭവം നടന്നത്. ഭക്ഷണശീലങ്ങളെക്കുറിച്ച് നടന്ന ത്രിദിന സെമിനാറില്‍ പ്രമുഖ യുക്തിവാദിയും മുന്‍ മൈസൂര്‍ സര്‍വകലാശാല പ്രൊഫസറുമായ കെഎസ് ഭഗവാന്‍ പങ്കെടുത്തിരുന്നു. 
 
ഈ സെമിനാറില്‍ ഞായറാഴ്ച ബീഫ് വിളമ്പിയെന്ന് കെഎസ് ഭഗവാന്‍ അടക്കമുള്ളവര്‍ കഴിച്ചുവെന്നുമാണ് ആരോപണം. അതേസമയം അനുമതിയില്ലാതെ സര്‍ക്കാര്‍ മന്ദിരത്തില്‍ ഭക്ഷണം കഴിച്ചതിന് സെമിനാറിന്റെ സംഘാടകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മൈസൂര്‍ ഡെപ്യുട്ടി കമ്മീഷണര്‍ ഡി രണ്‍ദീപ് പറഞ്ഞു. പ്രാധാന്യമുള്ള മന്ദിരമായ കലാമന്ദിറില്‍ ഇരുന്ന് അനുമതിയില്ലാതെ ഇത്തരം ഭക്ഷണം കഴിച്ചതിന് സംഘാടകര്‍ക്ക് നോട്ടീസ് നല്‍കിയതായി രണ്‍ദീപ് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊടിമരം തകർക്കാനുള്ള നീക്കത്തെ ലാഘവത്തോടെ കാണുന്ന സർക്കാർ തീരുമാനം അപകടം പിടിച്ചതാണ്: കുമ്മനം രാജശേഖരൻ