ബൈക്ക് യാത്രികന് മുന്നില്‍ കൈകൂപ്പി നമിച്ച് പൊലീസുകാരന്‍; ചിത്രം വൈറലാകുന്നു !

അഞ്ച് പേരുമായി ബൈക്ക് യാത്ര ചെയ്യുന്ന കുടുംബത്തെ കൈകൂപ്പി നമിച്ച് പൊലീസുകാരന്‍

Webdunia
ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (14:21 IST)
ബൈക്ക് യാത്രികന് മുന്നില്‍ കൈകൂപ്പി നമിച്ചുനില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ട്രാഫിക് നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി അഞ്ച് പേരേയും വഹിച്ച് യാത്ര ചെയ്യുന്ന ബൈക്ക് യാത്രികന് മുന്നിലാണ് പൊലീസ് കൈകൂപ്പി നില്‍ക്കുന്നത്.
 
ആന്ധ്രപ്രദേശിലെ അനന്തപുരി റോഡിലാണ് ഇത്തരത്തില്‍ ഒരു സംഭവം നടന്നത്. ട്രാഫിക് ലംഘനം ശ്രദ്ധയില്‍പ്പെട്ട പൊലീസുകാരന്‍ ബൈക്കിലെ അംഗസംഖ്യ കണ്ട് ഞെട്ടുകയായിരുന്നു. റോഡ് സുരക്ഷാ ക്ലാസ് കഴിഞ്ഞുള്ള മടക്കത്തിലായിരുന്നു പൊലീസുകാരനായ ഐഐ ശുഭ്കുമാര്‍ ഈ കാഴ്ച കണ്ടത്. 
 
ബൈക്ക് ഓടിച്ച ഹനുമന്തരയടു എന്ന ആളും ഈ റോഡ് സുരക്ഷാ ക്ലാസില്‍ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ബെക്കിന്റെ ടാങ്കിന് മുന്നില്‍ രണ്ട് കുട്ടികളെയും പുറകില്‍ ഭാര്യയെയും ബന്ധുവിനെയുമിരുത്തിയായിരുന്നു ഹെല്‍മെറ്റ് പോലും ധരിക്കാതെ ഹനുമന്തരയടു ബൈക്ക് ഓടിച്ചിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

കോടതിയുടെ 'കാലുപിടിച്ച്' രാഹുല്‍ ഈശ്വര്‍; അതിജീവിതയ്‌ക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് അറിയിച്ചു

ബി എൽ ഒ മാർക്കെതിരെ അതിക്രമം ഉണ്ടായാൽ കർശന നടപടി,കാസർകോട് ജില്ലാ കളക്ടർ

അടുത്ത ലേഖനം
Show comments