ബ്ലൂവെയില്‍ ഗെയിം: കോളേജ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
വീണ്ടും ബ്ലൂ വെയ്‌ല്‍ ആത്മഹത്യ
ലോകത്തെ ഞെട്ടിച്ച കൊലയാളി ഗെയിമായ ബ്ലൂ വെയ്‌ലിന് അടിമപ്പെട്ട് തമിഴ്‌നാട്ടില്‍ കോളേജ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മധുര തിരുമംഗലത്തുള്ള വിഘ്നേഷ് എന്ന 19 കാരനാണ് ആത്മഹത്യ ചെയ്തത്. മന്നാര്‍ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് വിഘ്നേഷ്.
ബുധനാഴ്ച വൈകിട്ട് 4.15 നാണ് വിഘ്നേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ആത്മഹത്യക്കുറിപ്പില്‍ ബ്ലുവെയിലിന്റെ കെണിയില്‍ കുടുങ്ങിയതാണെന്ന് വിദ്യാര്‍ത്ഥി വ്യക്തമാക്കുന്നുണ്ട്. അതേസമയം വിഘ്നേഷ് ബ്ലൂവെയില്‍ കളിച്ചിരുന്നതായി സുഹൃത്തുക്കളും വ്യക്തമാക്കിയിട്ടുണ്ട്.
വിഘ്നേഷിന്റെ മുറിയില്‍ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പില്‍ താന്‍ ബ്ലൂവെയില്‍ കെണിയില്‍ പെട്ടുവെന്ന് പറയുന്നുണ്ട്. ‘ബ്ലൂവെയില്‍ വെറുമൊരു കളിയല്ല അപകടകാരിയാണ്. ഒരിക്കല്‍ നിങ്ങള്‍ ഇതില്‍ പ്രവേശിച്ചാല്‍ പിന്നീട് തിരിച്ചുവരാന്‍ സാധിക്കില്ലെന്നും’ ആത്മഹത്യാകുറിപ്പില്‍ പറയുന്നു. സംഭവമായി ബന്ധപ്പെട്ട് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.