ഭര്‍ത്താവ് കോഴിപ്പോരില്‍ തോറ്റു; ദേഷ്യം സഹിക്കാന്‍ കഴിയാതെ മരുമകള്‍ ഭർത്താവിന്റെ അച്ഛനെ കൊന്നു !
ഭർത്താവിന്റെ അച്ഛനെ 35 കാരി സ്വകാര്യഭാഗം ഞെക്കിപ്പൊട്ടിച്ച് കൊന്നു...സംഭവം ഞെട്ടിക്കുന്നത് !
ഭർത്താവിന്റെ അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തിൽ 35 കാരിക്കെതിരെ കേസ്. ഭർത്താവിന്‍റെ അച്ഛനെ സ്വകാര്യഭാഗത്ത് ഞെക്കിയാണ് അനിമ കാരിയ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. ജാര്‍ഖണ്ഡിലാണ് ഇത്തരത്തില്‍ ഞെട്ടിക്കുന്ന സംഭവം നടന്നത്. യുവതിയുടെ ഭർതൃപിതാവായ ഗൗ കെർകേട്ട തൽക്ഷണം മരിച്ചു.
ജാർഖണ്ഡിലെ ഖുംല ജില്ലയിൽ കഴിഞ്ഞ ആഴ്ചയായിരുന്നു ഈ സംഭവം നടന്നത്. മകൻ കോഴിപ്പോരിൽ തോറ്റതിന് പിന്നാലെ കുടുംബത്തിൽ നടന്ന വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. കോഴിപ്പോരിൽ തോറ്റ് കോഴിയെ വിട്ടുകൊടുത്ത ശേഷമാണ് അനിമ കാരിയയും ഭർത്താവ് ഭൈരവ കെർകേട്ടയും വീട്ടിലെത്തിയത്. കോഴിപ്പോരിൽ തോറ്റതിനെ ചൊല്ലി ഇരുവരും വീട്ടിലെത്തിയിട്ടും വഴക്ക് ഉണ്ടായി.
ഇവരെ സമാധാനിപ്പിക്കാനാണ് ഭൈരവ കെർകേട്ടയുടെ അച്ഛനായ ഗൗ കെർകേട്ട എത്തിയത്. എന്നാൽ ദേഷ്യം കൊണ്ട് അനിമ കാരിയ ഗൗ കെർകേട്ടയുടെ സ്വകാര്യഭാഗത്ത് ശക്തിയായി അമർത്തുകയായിരുന്നു. ആന്തരിക രക്തസ്രാവമമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. താന്‍ അറിയാതെ ചെയ്തു പോയതാണെന്നാണ് അനിമ കാരിയ പറഞ്ഞത്. സംഭവമായി ബന്ധപ്പെട്ട് പൊലീസ് കേസ് എടുത്തു.