ഭാര്യയെ മുപ്പത്തഞ്ച് തവണ കുത്തി കൊലപ്പെടുത്തിയത് ഈ കാരണത്താലോ?
ഭാര്യയെ മുപ്പത്തഞ്ച് തവണ കത്തി കൊണ്ട് കുത്തി; ഒടുവില്‍ അയാള്‍ക്ക് കുറ്റബോധം,പിന്നെ സംഭവിച്ചത് ഇങ്ങനെ !
ദില്‍ഷാദ് ഗാര്‍ഡനില്‍ താമസസ്ഥലത്ത് ഭാര്യയെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട ഭര്‍ത്താവിനെ പൊലീസ് പിടികൂടി. ഒരു കാറ്ററിങ് സ്ഥാപനത്തിന്റെ മാനേജരായ വിനോദ് ബിസ്ത് ആണ് അറസ്റ്റിലായത്.
ഭാര്യയെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട ഇയാള്‍ കുറ്റബോധത്താല്‍ വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. 35 തവണ കുത്തിയാണ് വിനോദ് ഭാര്യ രേഖയെ കൊലപ്പെടുത്തിയത്.
തതെ ഭാര്യയോട് അവിഹിത ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ പറഞ്ഞത് കൂട്ടാക്കാത്തതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് വിനോദ് പൊലീസിനോട് പറഞ്ഞു. ഭാര്യയെ ആക്രമിക്കുന്നതിനിടയില്‍ മകന് പരിക്കേറ്റിരുന്നു. ഇതില്‍ അസ്വസ്ഥനായാണ് വിനോദ് വീട്ടിലേക്ക് തിരിച്ചുവന്നത്. കൊലപാതകം നടത്തിയ അന്ന് വിനോദ് ഒരു ദിവസം മുഴുവന്‍ ഗാസിയാബാദിലെ ഒരു പാര്‍ക്കില്‍ കഴിച്ചുകൂട്ടി. ഇതിനിടയില്‍ രക്തംപുരണ്ട വസ്ത്രവും ആക്രമിക്കാന്‍ ഉപയോഗിച്ച കത്തിയും ഉപേക്ഷിച്ചിരുന്നുവെന്നും വിനോദ് പൊലീസിനോട് പറഞ്ഞു.