ഭാര്യയെ സാക്ഷിയാക്കി ഭര്‍ത്താവ് തൂങ്ങി മരിച്ചു
പ്രണയിച്ച് വിവാഹം ചെയ്തു, ഭാര്യയെ കെട്ടിയിട്ട ശേഷം ഭര്‍ത്താവ് ചെയ്തത് ഇങ്ങനെ
ഭാര്യയെ കെട്ടിയിട്ട ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. ഉത്തര്‍പ്രദേശിലെ ഖാസിയാബാദിലാണ് സംഭവം നടന്നത്. മാസങ്ങല്‍ക്ക് മുന്‍പ് പ്രണയത്തിലൂടെ വിവാഹം ചെയ്ത ദമ്പതികളായിരുന്നു ഇവര്‍. സ്ഥിരമായൊരു ജോലി ഇല്ലാതിരുന്ന റിസ്വാന്‍ ഏതാനും ആഴ്ചകളായി വിഷാദത്തിന് അടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തന്റെ കൈകള്‍ കെട്ടിയ ശേഷം റിസ്വാന്‍ തന്റെ വായില്‍ തുണി തിരുകിയെന്ന് നസ്രിന്‍ പൊലീസിനോട് വിവരിച്ചു. ശേഷം കഴുത്തില്‍ കയര്‍ മുറുക്കി സീലിങ് ഫാനില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. ഭര്‍ത്താവ് തന്റെ കണ്മുന്‍പില്‍ കിടന്ന് പിടയുന്നത് കണ്ടതോടെ ബോധരഹിതയായെന്നും നസ്രിന്‍ പറഞ്ഞു. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് ഒന്നിച്ചു ജീവിക്കുകയായിരുന്നു ഇവര്‍.