മകൻ അമ്മയെ കട്ട കൊണ്ടിടിച്ചു കൊന്നു; കാരണം വിചിത്രം
ഇതെന്തൊരു ലോകം? നാടിന്റെ ഈ പോക്ക് ഇതെങ്ങോട്ട്?
കുറ്റകൃത്യങ്ങൾക്ക് ഒരു പഞ്ഞവുമില്ലാത്ത നാടായി മാറിയിരിക്കുകയാണ് ഇന്ത്യ. ഓരോ ദിവസവും പുറത്തുവരുന്ന റിപ്പോർട്ടുകൾ അതിഭികരമായി മാറിയിരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഡൽഹിയിൽ നടന്ന ഒരു കൊലപാതകം ദിവസങ്ങൾ കഴിഞ്ഞാണ് പുറംലോകമറിയുന്നത്.
അമ്മയെ മകൻ കട്ടകൊണ്ടിടിച്ച് കൊന്നു. നാഗ്പൂർ സ്വദേശി ലക്ഷ്മൺ കുമാർ(48) ആണ് സ്വന്തം അമ്മയെ കൊലചെയ്തത്. വൃദ്ധ സദനത്തിൽ പോകാൻ പറഞ്ഞിട്ടും അത് കേൾക്കാതെ വന്നതിനെ തുടർന്ന് പ്രകോപിതനായാണ് ഇയാൾ അമ്മയെ കൊലപ്പെടുത്തിയത്.
തൊഴിൽ രഹിതനായ ഇയാൾക്ക് അമ്മയെ നോക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ല. ഇതിനെ തുടർന്ന് വൃദ്ധ സദനത്തിലേക്ക് പോകാൻ ആവശ്യപ്പെടുകയായിരുന്നു. കുറേ നിർബന്ധിച്ചിട്ടും അമ്മ കേൾക്കാൻ തയ്യാറായില്ല. വീട് വിട്ട് പോകാൻ തനിക്ക് താൽപ്പര്യം ഇല്ലെന്നും അവിടം ശരിയാകില്ലെന്നും ആ അമ്മ പറഞ്ഞു.
ഇതിൽ പ്രകോപിതനായ ഇയാൾ പ്ലാസ്റ്റിക് പൈപ്പുപയോഗിച്ച് കഴുത്ത് ഞെരിക്കുകയും കട്ടകൊണ്ട് ഇടിക്കുകയുമായിരുന്നു. അമ്മ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം ഇയാൾ പൊലീസിൽ കീഴടങ്ങി. താൻ വിഷാദ രോഗത്തിന് ചികിത്സയിലാണെന്നും പ്രതി വാദിക്കുന്നുണ്ട്. പൊലീസ് ഇക്കാര്യം അന്വേഷിച്ച് വരികയാണ്.