Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുംബൈ ഭീകരാക്രമണത്തിൽ ഐഎസ്ഐക്ക് പങ്കുണ്ടെന്ന് മുൻ പാക്ക് അംബാസഡർ

മുംബൈ ഭീകരാക്രമണത്തിൽ പാക്ക് ചാരസംഘടനയായ ഐ എസ് ഐക്ക് പങ്കുണ്ടെന്ന് യുഎസിലെ പാക്കിസ്ഥാന്റെ മുൻ അംബാസഡർ ഹുസൈൻ ഹഖാനി. പാക്കിസ്ഥാന്റെ മുൻ സൈനിക ഉദ്യോഗസ്ഥൻമാരായിരുന്നു മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത്. ഹഖാനിയുടെ India vs Pakistan: Why can't w

ഇസ്‌ലാമാബാദ്
ഇസ്‌ലാമാബാദ് , ബുധന്‍, 11 മെയ് 2016 (18:58 IST)
മുംബൈ ഭീകരാക്രമണത്തിൽ പാക്ക് ചാരസംഘടനയായ ഐ എസ് ഐക്ക് പങ്കുണ്ടെന്ന് യുഎസിലെ പാക്കിസ്ഥാന്റെ മുൻ അംബാസഡർ ഹുസൈൻ ഹഖാനി. പാക്കിസ്ഥാന്റെ മുൻ സൈനിക ഉദ്യോഗസ്ഥൻമാരായിരുന്നു മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത്. ഹഖാനിയുടെ India vs Pakistan: Why can't we just be friends? എന്ന പുതിയ പുസ്തകത്തിലാണ് പാകിസ്ഥാന്റെ പങ്ക് പരാമർശിച്ചുകൊണ്ട് ഹഖാനി രംഗത്തെത്തിയത്.
 
ഐ എസ് ഐയുടെ മുൻ നേതാവായിരുന്ന ഷുജാ പാഷാ, ഭീകരാക്രമണത്തില്‍ പങ്കെടുത്തതില്‍ തങ്ങളുടെ ആളുകളാണെന്നും എന്നാല്‍ പദ്ധതി തങ്ങളുടെയല്ലെന്നും തന്നോട് വ്യക്തമാക്കിയിരുന്നതായി ഹഖാനി പറഞ്ഞു.
 
ഭീകരവാദ പ്രവർത്തനങ്ങൾ തടയുന്നതില്‍ പാക്കിസ്ഥാന്‍ തികഞ്ഞ പരാജയമാണ്. ലഷ്കറെ തയിബയെയോ ജയ്ഷെ മുഹമ്മദിനെയോ തടുത്തു നിര്‍ത്താന്‍ പാക്കിസ്ഥാന് കഴിയുന്നില്ല. പാകിസ്ഥാനെ എങ്ങനെ കൈകാര്യം ചെയ്യും എന്ന കാര്യത്തില്‍ യുഎസിന് പോലും വ്യക്തമായ ധാരണയില്ല. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിക്കുന്നതിന് ഭീകരവാദം ഇല്ലാതാകേണ്ടത് ആവശ്യമാണെന്നും ഹഖാനി പറയുന്നു.
 
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഐ എസ് ഐയുടെ പങ്ക് തെളിയിക്കുന്ന തെളിവുകൾ യുഎസ് രഹസ്യാന്വേഷണ ഏജൻസികൾക്ക് മുന്‍പ് ലഭിച്ചിരുന്നു. എന്നാല്‍ ഇന്ത്യ നല്‍കിയ തെളിവുകള്‍ പോലും അംഗീകരിക്കാന്‍ പാകിസ്ഥാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോദിയുടെ സൊമാലിയന്‍ പരാമര്‍ശത്തില്‍ വെട്ടിലായത് കുമ്മനം; പ്രധാനമന്ത്രി അനുകൂല സാഹചര്യം തകര്‍ത്തെന്ന് പ്രവര്‍ത്തകര്‍, പ്രധാനമന്ത്രിക്ക് കേരളത്തെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് ജനം‍, പരാമര്‍ശം ബിബിസിയും ആഘോഷിക്കുന്നു