Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുറുക്ക് മോഷ്ടിച്ച കുട്ടികളെ കടക്കാരന്‍ ചെയ്തത് ഇങ്ങനെ

വിശന്ന് വലഞ്ഞ മുറുക്ക് മോഷ്ടിച്ച കുട്ടികള്‍ക്ക് കടക്കാരന്‍ നല്‍കിയ ശിക്ഷ അതിക്രൂരം...

മുറുക്ക് മോഷ്ടിച്ച കുട്ടികളെ കടക്കാരന്‍ ചെയ്തത് ഇങ്ങനെ
, തിങ്കള്‍, 22 മെയ് 2017 (09:09 IST)
വിശന്ന് വലഞ്ഞതിനെ തുടര്‍ന്ന് കടയില്‍ കയറി ആഹാരം മോഷ്ടിച്ച് കഴിച്ച കുട്ടികളെ കടക്കാരനും ആണ്‍മക്കളും ചേര്‍ന്ന് തലമൊട്ടയടിച്ച് നഗ്നരാക്കി. എണ്‍പതുകളിലെ സെന്റിമെന്‍സ് സിനിമകളെ വെല്ലുന്ന സംഭവമാണ് മുംബൈയില്‍ നടന്നത്. സംഭവത്തില്‍ കടയുടമയെയും മക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. 
 
ഉല്ലാസ് നഗറിലെ പ്രേംനഗറില്‍ ശനിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. കൊച്ചുകുട്ടികളോട് ഇവര്‍ നടത്തിയ ക്രൂരത ചിലര്‍ മൊബൈലില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുക്കാന്‍ രംഗത്ത് വന്നത്. സംഭവത്തില്‍ പിടിയിലായത് കടക്കാരന്‍ മെഹ്മൂദ് പഠാന്‍, മക്കളായ ഇര്‍ഫാന്‍, കാരന്‍ സലീം എന്നിവരാണ് പിടിയിലായത്.  
 
വിശപ്പ് സഹിക്കാന്‍ കഴിയാതെ കടയില്‍ കയറി മുറുക്കിന്റെ പായ്ക്കറ്റ് കുട്ടികള്‍ മോഷ്ടിക്കുകയായിരുന്നു.  ചോദിക്കാതെ ഭക്ഷണം എടുത്ത കുട്ടികളെ കടയുടമയും മക്കളും കയ്യോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് മോഷണത്തിന് തല മൊട്ടയടിച്ച് ചെരുപ്പ് മാലയണിയിച്ച് തെരുവിലൂടെ നടത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തും വിളിച്ചുപറയാമെന്ന ചിന്ത ഇനി വേണ്ട; പ്രതിപക്ഷനേതാവിന്റെ വാര്‍ത്താസമ്മേളനം നിരീക്ഷിക്കാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍