Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോദിയും അമിത് ഷായും ഇത് കേള്‍ക്കണം; ഞാന്‍ ഒരുപക്ഷേ തൂക്കിലേറ്റപ്പെടാം; എന്നാല്‍ അതിന് മുന്‍പ് നിങ്ങളെ ഞാന്‍ വേരോടെ പിഴുതെടുക്കും- ലാലു പ്രസാദ് യാദവ്

ബിജെപിയെ ഇന്ത്യയില്‍ നിന്ന് തന്നെ ഇല്ലാതാക്കും, മോദിയുടേയും അമിത് ഷായുടേയും വേര് ഞാന്‍ അറുക്കും: ലാലു പ്രസാദ് യാദവ്

New delhi
ന്യൂഡല്‍ഹി , ശനി, 8 ജൂലൈ 2017 (15:26 IST)
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും മുന്നറിയിപ്പുമായി ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ്. ബിജെപിയെ ഇന്ത്യയില്‍ നിന്ന് തന്നെ ഇല്ലാതാക്കുമെന്നും മോദിയുടേയും അമിത് ഷായുടേയും വേര് അറുക്കുമെന്നും ലാലുപ്രസാദ് യാദവ് പറഞ്ഞു. തന്റെ വസതികളിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു മുന്നറിയിപ്പ്  അദ്ദേഹം നല്‍കിയത്.
 
‘മോദിയും അമിത് ഷായും ഇത് കേള്‍ക്കണം. ഞാന്‍ ഒരുപക്ഷേ തൂക്കിലേറ്റപ്പെടാം. അതിന് മുന്‍പ് ഞാന്‍ നിങ്ങളെ വേരോടെ പിഴുതെടുക്കും‘. മഹത്തായ സഖ്യത്തില്‍ സംഘര്‍ഷം ഉണ്ടാക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നത്. എനിക്കും ബീഹാറിലെ ജനങ്ങള്‍ക്കും അതറിയാമെന്നും ലാലു പ്രസാദ് പറഞ്ഞു. ഈ റെയിഡിലൂടെ ഇവര്‍ ഉദ്ദേശിച്ചത് തന്നെയും കുടുംബത്തേയും ഒന്നടങ്കം ഇല്ലാതാക്കാനുള്ള ശ്രമമാണെന്നും ലാലു പ്രസാദ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ ജനങ്ങള്‍ ആരാണ്, നടിയോട് അമ്മയിലെ അംഗങ്ങളേക്കാള്‍ സ്‌നേഹം ഇവര്‍ക്കെന്തിനാ?; രൂക്ഷവിമര്‍ശനവുമായി ശ്രീനിവാസന്‍