Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഷ്ടിച്ച കാര്‍ ഉടമസ്ഥന് വില്‍ക്കാന്‍ ശ്രമം: യുവാവ് പിടിയില്‍

മോഷ്ടിച്ച കാര്‍ ഉടമസ്ഥന് വില്‍ക്കാന്‍ ശ്രമിച്ച വിരുതന്‍ പിടിയില്

മോഷ്ടിച്ച കാര്‍ ഉടമസ്ഥന് വില്‍ക്കാന്‍ ശ്രമം: യുവാവ് പിടിയില്‍
നോയിഡ , തിങ്കള്‍, 30 മെയ് 2016 (15:02 IST)
മോഷ്ടിച്ച കാര്‍ ഉടമസ്ഥന് വില്‍ക്കാന്‍ ശ്രമിച്ച വിരുതന്‍ പിടിയില്‍. ലോനി സ്വദേശിയായ അഹമ്മദാണ് കഴിഞ്ഞ ദിവസം നോയിഡ പൊലീസിന്റെ പിടിയിലായത്. പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിലൂടെയായിരുന്നു കാര്‍ വില്‍ക്കാന്‍ ഇയാള്‍ ശ്രമിച്ചത്. മോഷ്ടിച്ച കാറിന്റെ ഉടമസ്ഥനാണെന്ന് അറിയാതെയാണ് അയാള്‍ക്കു തന്നെ കാര്‍ വില്‍ക്കാന്‍ ശ്രമിച്ചത്.
 
നോയിഡ സെക്ടര്‍-21 ല്‍ നിന്നും കഴിഞ്ഞ വര്‍ഷമാണ് കുല്‍വന്ത് സിംഗ് എന്നയാളുടെ കാര്‍ അഹമ്മദ് മോഷ്ടിച്ചത്. അതിനുശേഷം അഹമ്മദ്  വെബ്‌സൈറ്റില്‍ കാര്‍ വില്‍പ്പനയ്ക്കിട്ടു. പരസ്യം കണ്ട് തിരിച്ചറിഞ്ഞ കുല്‍വന്ത് കാര്‍ വാങ്ങാനാന്‍ തനിക്ക് താല്പര്യമുണ്ടെന്ന് അഹമ്മദിനെ അറിയിക്കുകയും കച്ചവടത്തിനു മുമ്പായി കാര്‍ കാണണമെന്ന്  ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് കുല്‍വന്ത് സിംഗ് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
 
തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അഹമ്മദിനെ അറസ്റ്റ് ചെയ്തു. എന്നാല്‍ സുള്‍ഫിക്കര്‍ എന്ന മറ്റൊരു വ്യക്തിയില്‍ നിന്നാണ് താന്‍ കാര്‍ വാങ്ങിച്ചതെന്ന് അഹമ്മദ് പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിശദമായ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നഗ്ന റസ്‌റ്റോറന്റില്‍ തിരിക്കോടു തിരക്ക്; ഉല്ലസിച്ച് യുവതി യുവാക്കള്‍- വീഡിയോ കാണാം