Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവതിയുടെ മൃതദേഹം സംസ്‌കരിക്കാതെ സൂക്ഷിച്ചത് രണ്ടാഴ്ചയിലേറെ; കാരണം കേട്ടാല്‍ ഞെട്ടും !

കത്തോലിക്കാ വിശ്വാസിയായതിന്റെ പേരില്‍ മൃതദേഹം അടയ്ക്കാന്‍ സ്ഥലം നല്‍കിയില്ല: യുവതിയുടെ മൃതദേഹം സംസ്‌കരിക്കാതെ സൂക്ഷിച്ചത് രണ്ടാഴ്ചയിലേറെ

യുവതിയുടെ മൃതദേഹം സംസ്‌കരിക്കാതെ സൂക്ഷിച്ചത് രണ്ടാഴ്ചയിലേറെ; കാരണം കേട്ടാല്‍ ഞെട്ടും !
, ബുധന്‍, 23 ഓഗസ്റ്റ് 2017 (09:28 IST)
മൃതദേഹം സംസ്‌കരിക്കാന്‍ വില്ലേജ് കൗണ്‍സില്‍ സ്ഥലം അനുവദിക്കാത്തതിനെ തുടര്‍ന്ന് യുവതിയുടെ മൃതദേഹം സംസ്‌കരിക്കാതെ സൂക്ഷിച്ചത് രണ്ടാഴ്ച. നാട്ടുകാരെ മൊത്തം ഞെട്ടിച്ച ഈ സംഭവം നടന്നത്  മണിപ്പൂരിലാണ്.
 
ആഗസ്റ്റ് ഏഴിന് മരിച്ച റിത ഹൗറിയെന്ന യുവതിയുടെ മൃതദേഹമാണ് സ്ഥലമില്ലാത്തതിനെ തുടര്‍ന്ന് സംസ്‌കരിക്കാതെ വെച്ചത്. രണ്ടാഴ്ചയിലേറെ അവരുടെ മൃതദേഹം പള്ളിയുടെ സമീപപ്രദേശത്ത് സംസ്‌കരിക്കാതെ വെച്ചിരുന്നു.
 
ബാസ്റ്റിറ്റ് ഭൂരിപക്ഷ മേഖലയായ ഇവിടെ കത്തോലിക്കാ വിശ്വാസിയായതിനാലാണ് യുവതിക്ക് സ്ഥലം നിഷേധിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അവരുടേ വിശ്വാസത്തെ തുടര്‍ന്നാണ്  ഗ്രാമീണര്‍ മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലം അനുവദിക്കാത്തിരുന്നത്.
 
എന്നാല്‍ ഗ്രാമത്തലവനായ വുഗ്രിഖാന്‍ കേസര്‍ ഈ ആരോപണം നിഷേധിച്ചു. ഇത് ഗ്രാമത്തിന്റെ ആഭ്യന്തര പ്രശ്‌നമാണെന്നും മതവുമായി ഇതിന് ബന്ധമില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. റിത പൂര്‍ണമായും ഈ ഗ്രാമീണയല്ലെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘സ്വന്തം കാരവനുള്ളപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് ഗൂഢാലോചന നടത്തിയെന്ന് പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും‘ - ദിലീപിന്റെ വാദം ഇന്നും തുടരും