Select Your Language

Notifications

webdunia
webdunia
webdunia
webdunia

രഘുറാം രാജനെ പോലെയൊരു സാമ്പത്തിക വിദഗ്ദ്ധനെ മോദി സർക്കാർ അർഹിക്കുന്നില്ലെന്ന് പി ചിദംബരം

ലോകത്തെ എണ്ണം പറഞ്ഞ സാമ്പത്തിക ശാസ്ത്രജ്ഞരിലൊരാളാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം

രഘുറാം രാജനെ പോലെയൊരു സാമ്പത്തിക വിദഗ്ദ്ധനെ മോദി സർക്കാർ അർഹിക്കുന്നില്ലെന്ന് പി ചിദംബരം
ന്യൂഡല്‍ഹി , ഞായര്‍, 29 മെയ് 2016 (10:25 IST)
ലോകത്തെ എണ്ണം പറഞ്ഞ സാമ്പത്തിക ശാസ്ത്രജ്ഞരിലൊരാളാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം. ബിജെപിയുടെ വിവിധകോണുകളിൽ നിന്ന് അദ്ദേഹത്തിനുനേരെയുണ്ടാകുന്ന ആക്രമണങ്ങൾ രഘുറാം രാജനെ നരേന്ദ്രമോദി സർക്കാർ അർഹിക്കുന്നുണ്ടോയെന്ന ചോദ്യമാണ് ഉയർത്തുന്നതെന്നും ചിദംബരം പറഞ്ഞു. 
 
സെപ്റ്റംബറില്‍ ആര്‍.ബി.ഐയില്‍ കാലാവധി തീരുന്ന രഘുറാം രാജനെ മോദി സര്‍ക്കാര്‍ വീണ്ടും കാലാവധി നീട്ടി നല്‍കുമോയെന്ന് ഉറ്റു നോക്കുന്ന സാഹര്യത്തിലാണ് ചിദംബരത്തിന്റെ പ്രതികരണം. രാജനെ പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്താണ് യു പി എ സര്‍ക്കാര്‍ അദ്ദേഹത്തെ ആര്‍ ബി ഐയുടെ ചുമതലയേല്‍പ്പിച്ചത്. അതിപ്പോഴും തുടരുന്നതായും ചിദംബരം വ്യക്തമാക്കി. 
 
നേരത്തെ രഘുറാം രാജനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി മോദിക്ക് കത്തെഴുതിയിരുന്നു. സ്വാമിയുടെ പരാമർശങ്ങളോട് പ്രതികരിക്കാൻ ചിദംബരം തയാറായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ധനമന്ത്രി അരുൺ ജയറ്റ്ലിയോ ആർബിഐ ഗവര്‍ണർക്കെതിരെ പരാമർശം നടത്തിയാൽ കോൺഗ്രസ് പ്രതികരിക്കുമെന്നായിരുന്നു ചിദംബരത്തിന്റെ നിലപാട്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിണറായി വിജയൻ സർക്കാരിന്റെ അഴിമതി വിരുദ്ധ നിലപാട്‌ വെറും കാപട്യമാണെന്ന് കെ സുരേന്ദ്രന്‍