Webdunia - Bharat's app for daily news and videos

Install App

രാഷ്ട്രീയപ്രവേശം നിഷേധിക്കുന്നില്ല, തീരുമാനമായാല്‍ അറിയിക്കാം; രജനീകാന്ത്

Webdunia
വെള്ളി, 23 ജൂണ്‍ 2017 (08:53 IST)
രാഷ്ട്രീയ പ്രവേശനത്തിനായി ഒരുങ്ങുന്നുവെന്ന സൂചനകള്‍ക്ക് ബലം നല്‍കി സ്റ്റൈല്‍മന്നന്‍ വീണ്ടും രംഗത്ത്. രാഷ്ട്രീയപ്രവേശനവും അതിന്റെ സാധ്യതകളുമെല്ലാം വിവിധ രാഷ്ട്രീയനേതാക്കളുമായി ചര്‍ച്ചചെയ്ത് വരുകയാണ്. അന്തിമതീരുമാനമായ ശേഷം അതേകുറിച്ച് വ്യക്തമാക്കമെന്നും രജനീകാന്ത് പറഞ്ഞു.
 
'രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന വാര്‍ത്തകള്‍ താന്‍ നിഷേധിക്കുന്നില്ല, ചര്‍ച്ചനടത്തിവരുകയാണ്. ഇതുവരെയും തീരുമാനമെടുത്തിട്ടില്ല, തീരുമാനമായാല്‍ ഞാന്‍ തന്നെ നിങ്ങളെ അറിയിക്കാം,' ചെന്നൈ വിമാനത്താവളത്തില്‍ രജനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
 
പി അയക്കണ്ണിന്റെ നേതൃത്വത്തില്‍ വിവിധ കര്‍ഷക സംഘടനകളുമായി കഴിഞ്ഞമാസം അദ്ദേഹം ചര്‍ച്ചനടത്തിയിരുന്നു. നദീസംയോജനം അടക്കമുള്ള കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളെയും താന്‍ പിന്തുണക്കുന്നുവെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
 
ഫാന്‍സ് അസോസിയേഷനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഒരു യുദ്ധത്തിന് തയാറാകാനാണ് അദ്ദേഹം ആഹ്വാനം നല്‍കിയത്. യുദ്ധം ആഗതമായാല്‍ അവര്‍ മാതൃനാടിന്റെ രക്ഷയ്ക്കെത്തുമെന്നായിരുന്നും രജനി ആ കൂടിക്കാഴ്ചയില്‍ പറഞ്ഞിരുന്നത്.

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറ്റലിയില്‍ തടവുകാര്‍ക്ക് വേണ്ടി സെക്‌സ് റൂം തുറന്നു!

Shine Tom Chacko: കേരള പൊലീസിനോടാണോ കളി; ഷൈന്‍ ടോം ചാക്കോയെ കുടുക്കിയ ചോദ്യവലി 'ബ്രില്ല്യന്‍സ്', ഒളിവിലും 'നിരീക്ഷണം'

ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎമ്മിനെ തോല്‍പ്പിച്ച് സിപിഐ

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍; ഞെട്ടലില്‍ സിനിമാ ലോകം

62ല്‍ പിരിഞ്ഞു പോകണമെന്ന മാര്‍ഗ്ഗരേഖ മരവിപ്പിച്ചു; ആശമാരുടെ ആവശ്യങ്ങളില്‍ ഒന്ന് അംഗീകരിച്ച് സര്‍ക്കാര്‍

അടുത്ത ലേഖനം
Show comments