ലാത്തൂരിലേക്ക് ജലതീവണ്ടി അയച്ചതിന് റെയില്‍വെ നല്കിയ നാലുകോടിയുടെ ബില്‍ പിന്‍വലിച്ചു
രൂക്ഷമായ വരൾച്ച നേരിട്ട ലാത്തൂരിലേക്ക് ജലതീവണ്ടി അയച്ചതിന് നാലു കോടി രൂപ നൽകണമെന്ന റെയില്‍വെ തീരുമാനം പിന്‍വലിച്ചു. ചെലവിനത്തില്‍ നാലുകോടി രൂപയുടെ ബില്‍ റെയില്‍വെ ജിലാ ഭരണകൂടത്തിന് അയച്ചിരുന്നു. ബില്‍ പിന്‍വലിച്ച റെയില്‍വെ ജലക്ഷാമം പരിഹരിക്കുന്നതുവരെ
രൂക്ഷമായ വരൾച്ച നേരിട്ട ലാത്തൂരിലേക്ക് ജലതീവണ്ടി അയച്ചതിന് നാലു കോടി രൂപ നൽകണമെന്ന റെയില്‍വെ തീരുമാനം പിന്‍വലിച്ചു. ചെലവിനത്തില്‍ നാലുകോടി രൂപയുടെ ബില്‍ റെയില്‍വെ ജിലാ ഭരണകൂടത്തിന് അയച്ചിരുന്നു. ബില്‍ പിന്‍വലിച്ച റെയില്‍വെ ജലക്ഷാമം പരിഹരിക്കുന്നതുവരെ വാട്ടര്‍ ട്രെയിന്‍ സേവനം തുടരുമെന്ന് അറിയിച്ചു.
കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭു ഇടപെട്ടാണ് തീരുമാനം പിന്‍വലിച്ചത്. ലാത്തൂരിനുള്ള ജലട്രെയിന് സേവനം തുടരണമെന്ന് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക വിഷയം ഉണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ലാത്തൂരിൽ കടുത്ത ജലക്ഷാമം അനുഭവപ്പെട്ടതോടെയാണ് ജലതീവണ്ടികൾ അയയ്ക്കാൻ റയിൽവേ തീരുമാനിച്ചത്. പ്രത്യേകം തയാറാക്കിയ ജലദൂത് എന്ന തീവണ്ടിയിലൂടെയാണ് മഹാരാഷ്ട്രയിലെ ലാത്തൂരിലേക്ക് റയിൽവേ വെള്ളം എത്തിച്ചത്. ആദ്യം 10 വാഗണുകളടങ്ങിയ ട്രെയിനിൽ ഒൻപതു തവണ വെള്ളമെത്തിച്ചു. രണ്ടാമത് 50 വാഗണുകളടങ്ങിയ മറ്റൊരു ജലതീവണ്ടി വഴി 25 ലക്ഷം ലിറ്റർ വെള്ളവും എത്തിച്ചിരുന്നു.