ലാവ്‌ലിന്‍ കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി

Webdunia
വ്യാഴം, 26 ഒക്‌ടോബര്‍ 2017 (20:25 IST)
എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി ബി ഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. 
 
മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ കുറ്റക്കാരല്ലാതാവുകയും ഉദ്യോഗസ്ഥര്‍ മാത്രം വിചാരണ നേരിടുകയും ചെയ്യുന്ന സാഹചര്യമാണ് ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നതെന്നും അതിനാല്‍ അത് ന്യായീകരിക്കാനാവില്ലെന്നുമാണ് അപ്പീലില്‍ സി ബി ഐ വ്യക്തമാക്കിയിരിക്കുന്നത്.
 
ലാവ്‌ലിന്‍ കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് കൂട്ടുത്തരവാദിത്തമാണ് ഉള്ളതെന്നും സി ബി ഐ അപ്പീലില്‍ പറയുന്നു. അപ്പീല്‍ വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും.
 
ചെങ്കുളം, പള്ളിവാസല്‍, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് പിണറായി വിജയന്‍ വൈദ്യുതമന്ത്രിയായിരിക്കെ എസ് എന്‍ സി ലാവ്‌ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ സര്‍ക്കാരിന് 374 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നാണ് കേസ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments