Select Your Language

Notifications

webdunia
webdunia
webdunia
webdunia

സോളാര്‍ റിപ്പോര്‍ട്ടിലെ ചര്‍ച്ചകള്‍ ചോര്‍ന്നു; മ​ന്ത്രി​സ​ഭാ വിവരങ്ങള്‍ പുറത്തു പോകുന്നതില്‍ മു​ഖ്യ​മ​ന്ത്രി​ക്ക് അ​തൃ​പ്തി - മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി

മ​ന്ത്രി​സ​ഭാ വിവരങ്ങള്‍ പുറത്തു പോകുന്നതില്‍ മു​ഖ്യ​മ​ന്ത്രി​ക്ക് അ​തൃ​പ്തി

സോളാര്‍ റിപ്പോര്‍ട്ടിലെ ചര്‍ച്ചകള്‍ ചോര്‍ന്നു; മ​ന്ത്രി​സ​ഭാ വിവരങ്ങള്‍ പുറത്തു പോകുന്നതില്‍ മു​ഖ്യ​മ​ന്ത്രി​ക്ക് അ​തൃ​പ്തി - മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി
തി​രു​വ​ന​ന്ത​പു​രം , ബുധന്‍, 25 ഒക്‌ടോബര്‍ 2017 (20:57 IST)
മന്ത്രിസഭാ വിവരങ്ങള്‍ ചോരുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സോളാര്‍ റിപ്പോര്‍ട്ട് സംബന്ധിച്ച ചര്‍ച്ചകള്‍ ചോര്‍ന്നതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഇത് സംബന്ധിച്ച് അതൃപ്തി മുഖ്യമന്ത്രി മന്ത്രിമാരെ നേരിട്ടറിയിച്ചു.

മ​ന്ത്രി​സ​ഭ​യി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന​താണ് മുഖ്യമന്ത്രിയുടെ എതിര്‍പ്പിന് കാരണമായത്. മ​ന്ത്രി​സ​ഭാ ച​ർ​ച്ച​ക​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും പു​റ​ത്തു പ​റ​യാ​ൻ പാ​ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം എ​ല്ലാ മ​ന്ത്രി​മാ​രെ​യും അ​റി​യി​ച്ചു. കൂടാതെ, മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ന്ന​തി​ന് മ​ന്ത്രി​മാ​ർ​ക്കും ക​ർ​ശ​ന വി​ല​ക്കേ​ർ​പ്പെ​ടു​ത്തി.

മന്ത്രിസഭയിലെ വിവരങ്ങള്‍ പുറത്ത് പോവുന്നത് നല്ല രീതിയില്ല. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തു പോകുന്നത് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ തടസം സൃഷ്ടിക്കുമെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി പുറത്തു പോയ വാര്‍ത്തകളില്‍ അനിഷ്‌ടം പ്രകടിപ്പിക്കുകയും ചെയ്‌തു.  

തുടര്‍ന്ന് മുഖ്യമന്ത്രി എല്ലാ മന്ത്രിമാരേയും ബന്ധപ്പെട്ട് മന്ത്രിസഭാ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് നിര്‍ദ്ദേശം നല്‍കി. ഇന്നു ചേര്‍ന്ന യോഗത്തിലും ഇക്കാര്യം മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

കഴിഞ്ഞായാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സോളാര്‍ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നിയമോപദേശം തേടുന്നതില്‍ ചില ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. നിയമമന്ത്രി എകെ ബാലനും, റവന്യു മന്ത്രി ഇ ചന്ദ്രശേഖരനുമാണ് വ്യത്യസ്ഥ അഭിപ്രായങ്ങള്‍ പറഞ്ഞത്. ഈ സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടന്നത് ആസൂത്രിതമായ അപകടം; സോളോ റൈഡര്‍ സ​ന​യു​ടെ മ​ര​ണം കൊ​ല​പാ​ത​കമെ​ന്ന് അ​മ്മയുടെ ആരോപണം