Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലൈംഗിക പീഡനം തടയാന്‍ ഇതാ വരുന്നു സ്മാര്‍ട്ട് സ്റ്റിക്കര്‍ !

ലൈംഗിക പീഡനം തടയുന്നതിന് സ്മാര്‍ട്ട് സ്റ്റിക്കര്‍

ലൈംഗിക പീഡനം തടയാന്‍ ഇതാ വരുന്നു സ്മാര്‍ട്ട് സ്റ്റിക്കര്‍ !
ന്യൂഡല്‍ഹി , ചൊവ്വ, 25 ജൂലൈ 2017 (17:08 IST)
സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് ഇതാവരുന്നു സ്മാര്‍ട്ട് സ്റ്റിക്കര്‍. സ്മാര്‍ട്ട് സ്റ്റിക്കര്‍ എന്ന് പേരിട്ടിരിക്കുന്ന സ്റ്റിക്കര്‍ ലൈംഗിക പീഡനം നടക്കുമ്പോള്‍ മുന്നറിയിപ്പ് തരുന്നു. ഫോണിന്റെ ബ്ലൂടൂത്തായി ബന്ധിപ്പിക്കാവുന്ന സ്റ്റിക്കറാണ് ഇത്. ഇത് വസ്ത്രത്തില്‍ ഘടിപ്പിച്ചാല്‍ മതിയാകും.
 
വസ്ത്രത്തില്‍ ഈ സ്റ്റിക്കര്‍ ഘടിപ്പിച്ച സ്ത്രീയ്ക്കെതിരെ ലൈംഗികാതിക്രമത്തിന് ശ്രമം നടന്നാല്‍ സ്റ്റിക്കര്‍ മുന്നറിയിപ്പ് ശബ്ദം നല്‍കുകയും ഫോണിലെ അഞ്ച് കോണ്ടാക്റ്റുകള്‍ക്ക് എസ്‌എം‌എസ് അയക്കുകയും ചെയുന്നു. എംഐടി മീഡിയ ലാബിലെ ഗവേഷകയായ മനീഷ മോഹനാണ്  ഈ സംവിധാനം വികസിപ്പിച്ചത്. 
 
സ്ത്രീകള്‍ക്ക് നിരവധി ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ തന്റെ കൂടെ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് മനീഷ ഇങ്ങനെ ഒരു സ്റ്റിക്കര്‍ വികസിപ്പിച്ചതെന്നാണ് പറയുന്നത്. സ്റ്റിക്കര്‍ നല് പാളികളായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ആക്ടീവ് പാസീവ് മോഡുകളിലും ഇത് പ്രവര്‍ത്തിക്കും. മോനിഷ പുറത്തിറക്കിയ ഈ സ്റ്റിക്കര്‍ എഴുപതോളം ആളുകളില്‍ പരീക്ഷിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംശയങ്ങള്‍ നീളുന്നത് ഒരാളിലേക്ക്; സിനിമാ ലോകത്ത് പൊട്ടാനൊരുങ്ങി മറ്റൊരു ബോംബ് കൂടി!