വിദേശിയായ സഹപാഠിയെ പീഡിപ്പിച്ച കേസില്‍ ജെ എന്‍ യു വിദ്യാര്‍ത്ഥി അറസ്റ്റില്‍
സഹപാഠിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍
സഹപാഠിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍. സെന്റര്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ സ്റ്റഡീസിലെ ആഫ്രിക്കന്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ വെച്ച് ബലാത്സംഗഗം ചെയ്ത കേസിലാണ് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായ ഗുവഹാട്ടി സ്വദേശി അറസ്റ്റിലായത്.
കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. ഹോസ്റ്റലില്‍ നടന്ന പാര്‍ട്ടിക്കിടെ മദ്യം നല്‍കിയശേഷം തന്നെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുയെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.