വിവാദങ്ങളെ അവർ ഭയപ്പെടുന്നു, ഞാൻ വിജയ്‌ക്കൊപ്പമാണ്, മെർസലിനൊപ്പമാണ്: സമുദ്രക്കനി

അവർ ഭയക്കുന്നു, ഞാൻ മെർസലിനൊപ്പം: സമുദ്രക്കനി

Webdunia
ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (08:04 IST)
അറ്റ്‌ലി സംവിധാനം ചെയ്ത് ഇളയദളപതി വിജയ് അഭിനയിച്ച മെർസൽ ബോക്സ് ഓഫീസിൽ വമ്പൻ ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്. മെർസലിൽ ബിജെപി വിരുദ്ധമായ പ്രസ്താവനകൾ ഉണ്ടെന്ന് കാണിച്ച് ബിജെപി പ്രവർത്തകർ ചിത്രത്തിനെതിരെ രംഗത്ത് വന്നിരുന്നു. 
 
സംഭവത്തിൽ മെർസലിനു പിന്തുണ നൽകി നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ, സംവിധായകനും നടനുമായ സമുദ്രക്കനിയും മെർസലിനോടൊപ്പമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നു. ഒരിക്കൽ സെൻസർ ചെയ്ത മെർസൽ വീണ്ടുമൊരിക്കൽ കൂടി സെൻസർ ചെയ്യേണ്ട ആവശ്യമില്ലെന്നും സമുദ്രക്കനി റിപ്പോർട്ടൻ ചാനലിനോട് പ്രതികരിച്ചു.
 
ഇത്തരമൊരു കാര്യം സിനിമയിലൂടെ പറയുമ്പോൾ അത് കൂടുതൽ പ്രേക്ഷകരിലേക്ക് നേരിട്ടെത്തുന്നു എന്ന ഭയമാണ് വിവാദങ്ങൾക്ക് പിന്നിലെന്ന് സമുദ്രക്കനി പറഞ്ഞു. വിവാദങ്ങൾ എത്രയുണ്ടായാലും ഈ വിഷയത്തിൽ എന്തൊക്കെ സംഭവിച്ചാലും താൻ വിജയ്‌യ്ക്കും അറ്റ്‌ലിക്കും മെർസലിന്റെ അണിയറ പ്രവർത്തകർക്കും ഒപ്പമാണെന്ന് സമുദ്രക്കനി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

തിരഞ്ഞെടുപ്പ് ജയിച്ചിട്ടും തമ്മിലടി; ലത്തീന്‍ സഭയ്ക്കു വഴങ്ങാന്‍ യുഡിഎഫ്

ഭീതി ഒഴിഞ്ഞു: വയനാട് പനമരം ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വനത്തിലേക്ക് കയറി

മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ ബാധിക്കാന്‍ സാധ്യത; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഡല്‍ഹി വിമാനത്താവളം

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡി അപേക്ഷയില്‍ ഇന്ന് വിധി

അടുത്ത ലേഖനം
Show comments