വിവാഹം കഴിക്കാമെന്ന് കാമുകൻ, പ്രണയിച്ചാൽ മതിയെന്ന് യുവതി; വിവാഹാഭ്യർഥന നിരസിച്ചതിന് കാമുകിയെ കൊലപ്പെടുത്തിയ ഡോക്ടർ അറസ്റ്റിൽ

വിവാഹാഭ്യർത്ഥന നിരസിച്ചു; യുവതിയെ കൊലപ്പെടുത്തിയ ഡോക്ടർ അറസ്റ്റിൽ

Webdunia
തിങ്കള്‍, 6 നവം‌ബര്‍ 2017 (09:13 IST)
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിച്ച് ബാഗിലാക്കി റയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച ഡോക്ടർ അറസ്റ്റിൽ. ജംഷഡ്പുരിലെ കഡ്മ സ്വദേശിനിയും മെഡിട്രിന ആശുപത്രിയിലെ ഓപ്പറേഷൻ മാനേജരുമായ ചയനിക കുമാരിയാണ് (30) കൊല്ലപ്പെട്ടത്. 
 
സംഭവത്തില്‍ കൊൽക്കത്ത സ്വദേശിയായ ഡോക്ടർ മിർസ റഫീഖ് ഹഖിനെ പൊലീസ് അറസ്റ്റു ചെയ്തു. ജാർഖണ്ഡിലെ ബിസ്താപുരിലാണ് സംഭവം. വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് താൻ അവളെ കൊലപ്പെടുത്തിയതെന്ന് റഫീഖ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
 
ഇരുവരും നാളുകളായി അടുപ്പത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് പറഞ്ഞപ്പോൾ 'തന്റെ കാമുകിയായി ഇരുന്നാൽ മതിയെന്ന് ചയനിക പറഞ്ഞുവെന്ന്' റഫീഖ് പൊലീസിനോട് പറഞ്ഞു. താൻ ചതിക്കപ്പെടുകയാണെന്ന് തോന്നിയപ്പോഴാണ് അവളെ ഇല്ലാതാക്കിയതെന്ന് യുവാവ് കുറ്റസമ്മതം നടത്തി.
 
വെളളിയാഴ്ച ഹോട്ടൽ ജിഞ്ചറിലെ മുറിയിൽ വിളിച്ച് വരുത്തി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം മുറിച്ചു ട്രോളിബാഗിലാക്കി ജംഷഡ്പുർ ടാറ്റാനഗർ റയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു.  ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് യുവതിയുടെ ജ‍ഡമാണെന്നു തിരിച്ചറിഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments