വീടിന് മുന്പില് ദരിദ്രന് എന്ന ബോര്‍ഡുകള്‍ ഉണ്ടോ? എന്നാല്‍ സബ്സിഡി ഉറപ്പ് !
സബ്സിഡി ലഭിക്കാന്‍ വീടിന് മുന്പില് ദരിദ്രന് എന്ന ബോര്‍ഡുകള്‍ വേണം !
രാജസ്ഥാനില്‍ സബ്സിഡി ലഭിക്കണമെങ്കില്‍ ഞാന്‍ ദരിദ്രനാണ് എന്ന് എഴുതിയ ബോർഡുകൾ വീടുകളിൽ സ്ഥാപിക്കണമെന്ന് സർക്കാറിന്റെ നിർദേശം. ഭക്ഷ്യധാന്യങ്ങൾ സബ്സിഡി നിരക്കിൽ ലഭിക്കാനാണ് ഇത്. ഞാൻ ദരിദ്രനാണ് ദേശീയ ഭക്ഷ്യ സുരക്ഷാ നിയമമനുസരിച്ചുള്ള സർക്കാർ റേഷൻ സ്വീകരിക്കുന്നു എന്നാണ് വീടുകളുടെ മുൻ ചുമരിൽ സർക്കാർ പെയ്ൻറ് ചെയ്യുന്നത്.
സര്‍ക്കാറിന്റെ ഈ നടപടി രാജസ്ഥാനിലെ ദൗസ് ജില്ലയിലെ ഒന്നര ലക്ഷത്തിലധികം വീടുകളിൽ പൂർത്തിയായി കഴിഞ്ഞു. സംസ്ഥാനത്തിലെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. സര്‍ക്കാറിന്റെ ഈ പ്രവര്‍ത്തിയിലൂടെ അപമാനിതരാകുന്നത് രാജസ്ഥാനിലെ പാവപ്പെട്ട ജനങ്ങളാണ്. ഇത് സർക്കാർ തങ്ങളെ ദരിദ്രരായി പരിഹസിക്കുന്നതാണെന്ന് ഗ്രാമസികൾ പറയുന്നു.