Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീണ്ടും ജാതിയധിക്ഷേപം: ദളിത് പെണ്‍കുട്ടിയെക്കൊണ്ട് മേല്‍ജാതിക്കാരന്‍ മലം കൈകൊണ്ട് വാരിച്ചു - സംഭവം നടന്നതോ ?

ആറുവയസുകാരിയായ ദളിത് പെണ്‍കുട്ടിയെക്കൊണ്ട് മലം വാരിച്ച് മേല്‍ജാതിക്കാരന്‍

ഇന്ത്യ
ഭോപ്പാല്‍ , ചൊവ്വ, 22 ഓഗസ്റ്റ് 2017 (08:55 IST)
ആറുവയസുകാരിയായ ദളിത് പെണ്‍കുട്ടിയെക്കൊണ്ട് അവളുടെ മലം കൈകൊണ്ട് വാരിച്ച് മേല്‍ജാതിക്കാരന്‍. ഗുന്ദോരയിലെ സ്‌കൂളിന് പുറത്തുവെച്ചാണ് സംഭവം നടന്നത്. ടീച്ചറോട് അനുമതി തേടിയശേഷം പെണ്‍കുട്ടി സമീപപ്രദേശത്ത് മലവിസര്‍ജനം നടത്തുകയായിരുന്നു. 
 
ഇത് കണ്ട പപ്പുസിങ് എന്ന ആള്‍ രോഷത്തോടെ പെണ്‍കുട്ടിയുടെ അടുത്തേയ്ക്ക് പോകുകയും മലം കൈകൊണ്ട് വാരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പെണ്‍കുട്ടി ഇക്കാര്യം പിന്നീട് മാതാപിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് ദളിത് സമുദായത്തിലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം അവര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സിങ്ങിനെതിരെ സെക്ഷന്‍ 374 പ്രകാരം കേസെടുത്തിട്ടുണ്ട്. ഈ സംഭവത്തിനുശേഷം ഇയാള്‍ ഒളിവിലാണെന്നും ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആണ് പെണ്ണായി, പെണ്ണ് ആണും! ഒടുവില്‍ ഇരുവരും വിവാഹിതരായി